നിർഭയ കേസ്: പ്രതികൾക്ക് നോട്ടീസയക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; കേന്ദ്രത്തിൻെറ ഹർജി പരി​ഗണിക്കുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റി

പ്രതികൾക്ക് നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ ഡൽഹി ഹൈക്കോടതി നല്‍കിയ സമയം വരെ കാത്തിരിക്കാമെന്ന് വ്യക്തമാക്കിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

നിർഭയ കേസ്: പ്രതികൾക്ക് നോട്ടീസയക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; കേന്ദ്രത്തിൻെറ ഹർജി പരി​ഗണിക്കുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റി

നിര്‍ഭയ ബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ ഒന്നിച്ചു നടപ്പാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽ​കി ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 11ലേക്ക് മാറ്റി. ജസ്റ്റിസ് ആർ ബാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്.

പ്രതികൾക്ക് നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാന്‍ ഡൽഹി ഹൈക്കോടതി നല്‍കിയ സമയം വരെ കാത്തിരിക്കാമെന്ന് വ്യക്തമാക്കിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. കേന്ദ്രത്തിന്റെ ഹരജിയിൽ പ്രതികൾക്ക് നോട്ടീസ് നൽകണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും നോട്ടീസ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാവും കേസ് പരി​ഗണിക്കുക. മെറിറ്റിന്റെ അടിസ്ഥാനത്തിലാവും കേസ് പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി. അതേസമയം പ്രതികൾക്കെതിരെ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന തീഹാർ ജയിലധികൃതരുടെ ഹർജി പട്യാല കോടതി തള്ളി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണവാറണ്ടിറക്കാനാകില്ലെന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്.

Next Story
Read More >>