കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

ന്യൂഡല്‍ഹി:68-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാര സമര്‍പ്പണം ബഹിഷ്‌ക്കരണങ്ങള്‍ക്കിടയിലും പൂര്‍ത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌ക്കാരം...

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

ന്യൂഡല്‍ഹി:68-ാമത് ദേശീയ ചലചിത്ര പുരസ്‌ക്കാര സമര്‍പ്പണം ബഹിഷ്‌ക്കരണങ്ങള്‍ക്കിടയിലും പൂര്‍ത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌ക്കാരം സമ്മാനിക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്‍പ്പടെ 68 താരങ്ങള്‍ പുരസ്‌ക്കാര ചടങ്ങില്‍ നിന്നും വിട്ടുനിന്നു. അത്താഴ വിരുന്നും ബഹിഷ്‌കരിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടിയ ജയരാജ് എന്നിവര്‍ രാഷ്ട്പ്രതിയില്‍ നിന്ന് സ്വീകരിച്ചപ്പോള്‍ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത സന്ദീപ് പാമ്പള്ളി,മികച്ച ഛായാഗ്രാഹകനുള്ള അംഗീകരം നേടിയ നിഖില്‍ എസ്.പ്രവീണ്‍ എന്നിവര്‍ സൃമിതി ഇറാനിയില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.ഫഹദ് ഫാസില്‍,പാര്‍വ്വതി മേനോന്‍ തുടങ്ങിയവര്‍ മലയാളത്തില്‍ നിന്നും വിട്ടു നിന്നു.

റിമ ദാസ്,റിദ്ദി സെന്‍,എ.ആര്‍.റഹ്മാന്‍,നാഗരാജ് മജ്ഞുളെ,ദിവ്യ ദുട്ട്,ടെന്‍സിങ് കുഞ്ചാക്ക്,സജ്ഞീവ് മോഗ,് അന്തരിച്ച നടി ശ്രീദേവിക്ക് നല്‍കിയ പുരസ്‌ക്കാരം ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി ,കുശി കപൂര്‍,ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌ക്കാരം നേടിയ വിനോദ് ഖന്നക്കുള്ള പുരസ്‌ക്കാരം അദ്ദേഹത്തിന്റെ ഭാര്യ കവിത ഖന്ന,മകന്‍ അക്ഷയ് ഖന്ന എന്നിവരും ചേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങി. 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി സമ്മാനിച്ചത്. മറ്റ് പുരസ്‌ക്കാരങ്ങളുടെ സമര്‍പ്പണം വാര്‍ത്താപ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് സമ്മാനിച്ചത്.

സംഭവം ദൗര്‍ഭാഗ്യ കരമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരിയുടെ പ്രതികരണം. ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരമെന്ന് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാത്തത് അവരവരുടെ നഷ്ടമാണെന്ന് അവാര്‍ഡ് സ്വീകരിച്ച ജയരാജ് പറഞ്ഞു.പുരസ്‌ക്കാരം വാങ്ങുക എന്നത് ജേതാക്കളുടെ കടമയാണ്. അവാര്‍ഡ് പിള്ളേരുക്കളിയല്ലെന്നും ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Story by
Read More >>