മുംബൈയില്‍ തീപിടുത്തം: രണ്ട് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഫോര്‍ട്ട് ഏരിയയില്‍ പട്ടേല്‍ ചേംബറില്‍ തീപിടുത്തം. ശനിയാഴ്ച രാവിലെയാണ് കെട്ടിടത്തിലെ ഒരു ഭാഗത്ത് തീപടര്‍ന്നത്. സംഭവത്തില്‍ ആളപായം...

മുംബൈയില്‍ തീപിടുത്തം: രണ്ട് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈ: മുംബൈയിലെ ഫോര്‍ട്ട് ഏരിയയില്‍ പട്ടേല്‍ ചേംബറില്‍ തീപിടുത്തം. ശനിയാഴ്ച രാവിലെയാണ് കെട്ടിടത്തിലെ ഒരു ഭാഗത്ത് തീപടര്‍ന്നത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കെട്ടിടം നാല് വര്‍ഷമായി ഉപയോഗ ശൂന്യമാണ്. തീയണക്കാനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നോ എന്നതും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

Story by
Read More >>