തൻെറ വാക്കുകൾ ദുര്‍വ്യാഖ്യാനം ചെയ്തു- കുമാരസ്വാമി

ബെംഗളൂരു: കൂട്ടുക്ഷി ഭരണം വേദനാജനകമാണെന്ന തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ഡി കുമാര സ്വാമി....

തൻെറ വാക്കുകൾ ദുര്‍വ്യാഖ്യാനം ചെയ്തു- കുമാരസ്വാമി

ബെംഗളൂരു: കൂട്ടുക്ഷി ഭരണം വേദനാജനകമാണെന്ന തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ഡി കുമാര സ്വാമി. കോണ്‍ഗ്രസിനെ പറ്റിയോ, നേതാക്കളെ പറ്റിയോ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

അതൊരു പാര്‍ട്ടി പരിപാടിയായിരുന്നു. ഞാന്‍ വികാരഭരിതനായിപ്പോയി. കോണ്‍ഗ്രസിനേയോ അതിന്റെ നേതാക്കളേയോ പറ്റി താന്‍ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായരിന്നുവെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

തിങ്കളാഴ്ച ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി യോഗത്തില്‍ സഖ്യ കക്ഷി ഭരണം വേദനാജനകമാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത് വളരെയധികം സമ്മര്‍ദ്ദങ്ങളുണ്ടെന്നും കുമാരസ്വാമി കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു.

Story by
Read More >>