മാവോയിസ്റ്റ് ഭീഷണി; മോദി കനത്ത സുരക്ഷാവലയത്തില്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ വർ​ദ്ധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരെ ഭീഷണി ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം....

മാവോയിസ്റ്റ് ഭീഷണി; മോദി കനത്ത സുരക്ഷാവലയത്തില്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ വർ​ദ്ധിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരെ ഭീഷണി ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ, കേന്ദ്രമന്ത്രിമാർക്കോ മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥർക്കോ എസ്പിജി ക്ലിയറൻസില്ലാതെ മോദിയെ കാണാനാകില്ല. ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങൾ ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് നല്‍കി.

രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകൾ പദ്ധതിയിടുന്നുണ്ടെന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. കൂടാതെ, മോദിയുടെ സന്ദര്‍ശനവേളയില്‍ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചുള്ള വിവരങ്ങളും സംസ്ഥാനങ്ങള്‍ക്ക് കൈമാറി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയുടെ പൊതുപരിപാടികളിലും റോഡ് ഷോകളിലും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>