സമരം നടത്താന്‍ ആരാണ് അധികാരം തന്നത്?  കെജ്‌രിവാളിനെതിരെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍...

സമരം നടത്താന്‍ ആരാണ് അധികാരം തന്നത്?  കെജ്‌രിവാളിനെതിരെ ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ കെജ്രിവാളിന് ആരാണ് അനുവാദം നല്‍കിയതെന്നും, കെജ്രിവാളിന്റെ പ്രതിഷേധത്തെ സമരമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും കോടതി. കേസില്‍ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേര്‍ത്തു. കേസ് ബുധനാഴ്ച വാദം തുടരും.

കെജ്രിവാളിന്റെ ധര്‍ണയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്തയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി കെജ്രിവാളിനെ വിമര്‍ശിച്ചത്. 'ഇങ്ങനെ ഇരിക്കുന്നത് സമരമാണോ? സമരമാണെങ്കില്‍ അതിന് നിങ്ങള്‍ക്ക് ആരാണ് അനുവാദം നല്‍കിയത്? മറ്റൊരാളുടെ ഓഫീസിലോ, വസതിയിലോ കയറി എങ്ങിനെ സമരം ചെയ്യാന്‍ കഴിയും' - കോടതി ചോദിച്ചു.

സര്‍ക്കാരിനെ പ്രവര്‍ത്തക്കാനനുവദിക്കാതെ സമരം തുടരുന്ന ഐ എ എസുകാരെ നിലക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെയും മുതിര്‍ന്ന നേതാക്കളുടേയും നിരാഹാരം എട്ടാം ദിവസത്തിലേക്ക് കടക്കവെ, ആരോഗ്യനില വഴളായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്നിനെ ഞായറാഴ്ച രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Story by
Read More >>