കശ്മീരില്‍ മണ്ണിടിച്ചില്‍: അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചു. ബാല്‍താലിലെ ബ്രാരിമാര്‍ഗ് പാതയിലായിരുന്നു...

കശ്മീരില്‍ മണ്ണിടിച്ചില്‍: അഞ്ച് അമര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ അഞ്ചുപേര്‍ മരിച്ചു. ബാല്‍താലിലെ ബ്രാരിമാര്‍ഗ് പാതയിലായിരുന്നു അപകടം. മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്ത് റോഡില്‍ വീണ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ ജമ്മുകശ്മീരിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ ഇത്തവണ അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story by
Read More >>