കര്‍ണാടകയില്‍ ജെ.ഡി.എസുമായി സഖ്യം ഉറപ്പിച്ച് കോണ്‍ഗ്രസ്; ഇരു പക്ഷവും ഗവര്‍ണറെ കാണും

ബെംഗളൂരു: ലീഡ് നില മാറി മറിഞ്ഞ കര്‍ണാടക നിയമസഭാവിധിയെഴുത്തില്‍ അപ്രതീക്ഷിതമായ മാറ്റം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ തള്ളി കോണ്‍ഗ്രസ്സ്-ജെഡിഎസ്...

കര്‍ണാടകയില്‍ ജെ.ഡി.എസുമായി സഖ്യം ഉറപ്പിച്ച് കോണ്‍ഗ്രസ്; ഇരു പക്ഷവും ഗവര്‍ണറെ കാണും

ബെംഗളൂരു: ലീഡ് നില മാറി മറിഞ്ഞ കര്‍ണാടക നിയമസഭാവിധിയെഴുത്തില്‍ അപ്രതീക്ഷിതമായ മാറ്റം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ തള്ളി കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം ഭരണത്തിലേക്ക്. തെരഞ്ഞടുപ്പുഫലം അംഗീകരിച്ചതായും ജെഡിഎസുമായി സഖ്യമുണ്ടാക്കി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും സിദ്ധരാമയ്യ അറിയിച്ചു. സര്‍ക്കാര്‍ രൂപികരിക്കാന്‍ ജെഡിഎസിനു പിന്തുണനല്‍കാന്‍ തീരുമാനിച്ചതായി എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി പരമേശ്വര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേവഗൗഡയും കുമാരസ്വാമിയുമായി സംസാരിച്ചെന്നും അവര്‍ തങ്ങളുടെ വാഗ്ദാനംസ്വീകരിച്ചതായും എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി പറഞ്ഞു. നിലവില്‍ കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ 112 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. 118 എം.എല്‍.എമാരാണ് ഇരു കക്ഷികള്‍ക്കും ചേര്‍ന്നുള്ളത്.

ഗുലാംനബിയും ജെഡിഎസ് നേതാക്കളും ഇന്നു അഞ്ച് മണിക്ക് എം.എല്‍.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തുമായി ഗവര്‍ണറെ കാണാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും വരുന്നതുവരെ സര്‍ക്കാറുണ്ടാക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ഗവര്‍ണര്‍ വജുബയ് വാല അറിയിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. കെ.പി.സി.സി പ്രസിഡന്റ് ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള സംഘം അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ അഞ്ച് മണിക്ക് ഗവര്‍ണറെ കാണും. കുമാരസ്വാമി 5.30ന് ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ച് കത്ത് നല്‍കിയിട്ടുമുണ്ട്.

തെരഞ്ഞെടുപ്പു വിധി പുറത്തുവന്നു ഉച്ചവരെ തകര്‍പ്പന്‍ മുന്നേറ്റമുണ്ടാക്കിയ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം ബിജെപിയുടെ ഭൂരിപക്ഷം കുറയുന്നതാണു കണ്ടത്. എങ്കിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ബിജെപിയ്ക്കു കേവലം ഭൂരിപക്ഷം ലഭിക്കുന്നത് കണ്ടാണ് കോണ്‍ഗ്രസ്സ് ബദ്ധവൈരികളായ ജെഡിഎസുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളാരംഭിച്ചത്. 38 സീറ്റുകള്‍ നേടിയ ജെഡിഎസിനെ കൂട്ടുപിടിച്ചു ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്. 78 സീറ്റാണ് കോണ്‍ഗ്രസ്സിനുള്ളത്. കഴിഞ്ഞ തവണയേക്കാള്‍ ഏകദേശം 50 സീറ്റുകളാണ് കോണ്‍ഗ്രസ്സിനു കുറവുണ്ടായത്. സോണിയാഗാന്ധിയാണ് സഖ്യചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. സോണിയഗാന്ധി നേരിട്ടു ദേവഗൗഡയെ വിളിക്കുകയായിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബിയും ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കു പിന്നാലെ ദേവഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു.മുഖ്യമന്ത്രിസ്ഥാനം തരുകയാണെങ്കില്‍ സഖ്യത്തിനു തയ്യാറാണെന്നു ജെഡിഎസ് അറിയിച്ചിരുന്നു. എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ഭരണം നില നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്. കുമാരസ്വാമി കിംങ് മേക്കറാകുമെന്ന എക്സിറ്റ് പോള്‍ യാഥാര്‍ഥ്യമാവുകയാണിവിടെ.

മറ്റു ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ചാലും 103 സീറ്റുകളുള്ള ബിജെപിയ്ക്ക് കേവല ഭൂരിപക്ഷമായ 113 ലഭിക്കില്ല. തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്നും ദക്ഷിണേന്ത്യയിലെ ബിജെപി മുന്നേറ്റത്തിന് തുടക്കമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞിരുന്നു. ജെഡിഎസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ലെന്നും ഗൗഡ വ്യക്തമാക്കിയിരുന്നു.

Story by
Next Story
Read More >>