കര്‍ണാടക ഉപതെരഞ്ഞടുപ്പ് കോണ്‍ഗ്രസിന് വിജയം 

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...

കര്‍ണാടക ഉപതെരഞ്ഞടുപ്പ് കോണ്‍ഗ്രസിന് വിജയം 

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി വിജയിച്ചത്. 54045 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. മുന്‍ മന്ത്രി രാമലിംഗ റെഡിയുടെ മകളാണ് സൗമ്യ. ബിജെപി സ്ഥാനാര്‍ത്ഥിയും അന്തരിച്ച് ബിഎന്‍ വിജയകുമാറിന്റെ സഹോദരനുമായ ബി എന്‍ പ്രഹ്ലാദിനു 50270 വോട്ടുകള്‍ ലഭിച്ചു.

ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു കോണ്‍ഗ്രസിനു പിന്തുണ നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയായ ബി എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നു മാറ്റിവച്ച തെരഞ്ഞടുപ്പ് ജൂണ്‍ 11നാണ് നടന്നത്. 55 ശതമാനം പോളിംഗാണ് ലഭിച്ചത്. 46 ശതമാനം വോട്ട് കോണ്‍ഗ്രസിനും 33.2 ശതമാനം വോട്ട് ബിജെപിക്കും ലഭിച്ചു.

അതേസമയം, ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി കാലെഗൗഡയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയായിരുന്നു. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് മാറ്റിവെച്ച ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ നേരത്തെ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയിരുന്നു.

Story by
Read More >>