കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രിമാര്‍

ബംഗളൂരു: ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്തി. കോണ്‍ഗ്രസ്സിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രിമാരായിരിക്കും...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രിമാര്‍

ബംഗളൂരു: ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്തി. കോണ്‍ഗ്രസ്സിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രിമാരായിരിക്കും ഉണ്ടാവുക. അതേസമയം, വകുപ്പു സംബന്ധമായ ചര്‍ച്ച ഇന്നു ചേരുന്ന യോഗത്തില്‍ നടക്കും. മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം എച്ച്ഡികുമാരസ്വാമി ധനകാര്യവകുപ്പിന്റെ ചുമതല കൂടെ വഹിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയ്ക്ക് ഉപ മുഖ്യമന്ത്രി സ്ഥാനവും ജെഡിഎസിന്റെ സിഎസ് പുട്ടരാജുവ് കാര്‍ഷിക വകുപ്പും എച്ച് വിശ്വനാഥിന് വിദ്യാഭ്യാസവകുപ്പും ലഭിച്ചേക്കും. മലയാളികളായ കെജെ ജോര്‍ജും യുടി ഖാദറിനും മന്ത്രിസഭയിലുണ്ടാകുമെന്നാണ് കുരുതന്നത്.

കോണ്‍ഗ്രസ്സ് എംഎല്‍എമാരായ കെജെ ജോര്‍ജിന് ബംഗളൂരു വികസന മന്ത്രാലയത്തിന്റെ ചുമതലയും എം കൃഷ്ണപ്പയ്ക്ക് കായിക മന്ത്രാലയത്തിന്റെ ചുമതലയും ലഭിച്ചേക്കും.