കശ്മീരില്‍ കനത്തമഴ: അമര്‍നാഥ് യാത്രക്ക് നിരോധനം

ജമ്മു: ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്രക്ക് നിരോധനമേര്‍പ്പെടുത്തി.ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ്...

കശ്മീരില്‍ കനത്തമഴ: അമര്‍നാഥ് യാത്രക്ക് നിരോധനം

ജമ്മു: ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് യാത്രക്ക് നിരോധനമേര്‍പ്പെടുത്തി.ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ് യാത്രാനിരോധനം. കഴിഞ്ഞദിവസം, ബാല്‍താല്‍ റൂട്ട് വഴിയുള്ള യാത്രക്ക് നിരോധനമുണ്ടായിരുന്നു.

അമര്‍നാഥ് യാത്രക്കുള്ള രണ്ട് ബേസ് ക്യാമ്പുകളിലൊന്നായ പഹല്‍ഗാമില്‍ 27.8 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.കഴിഞ്ഞ ദിവസം എല്ലാ തീര്‍ഥാടകരും രണ്ടു ബേസ് ക്യാമ്പുകളിലും സുരക്ഷിതമായി എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഝലം നദിയിലെ ജലനിരപ്പ് 21 അടിയിലും മുകളിലേക്ക് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. ഝലം നദിയുടെ പ്രദേശത്ത് കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story by
Read More >>