ജിഎസ്ടിയില്‍ വന്‍ വീഴ്ച: രണ്ട് മാസത്തിനിടെ നടന്നത് 2000 കോടി രൂപയുടെ നികുതി തട്ടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുസേവനനികുതി (ജിഎസ്ടി) നടപ്പാക്കിയതോടെ രണ്ട് മാസക്കാലയളവില്‍ ഉണ്ടായത് 2,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് .ആകെ രജിസ്റ്റര്‍...

ജിഎസ്ടിയില്‍ വന്‍ വീഴ്ച: രണ്ട് മാസത്തിനിടെ നടന്നത് 2000 കോടി രൂപയുടെ നികുതി തട്ടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുസേവനനികുതി (ജിഎസ്ടി) നടപ്പാക്കിയതോടെ രണ്ട് മാസക്കാലയളവില്‍ ഉണ്ടായത് 2,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് .ആകെ രജിസ്റ്റര്‍ ചെയ്ത 1.11 കോടി സംരഭകരില്‍ ഒരു ശതമാനത്തോളം പേര്‍ മാത്രമാണ് 80 ശതമാനം നികുതി അടച്ചത്. ചുരുങ്ങിയ കാലയളവിലുണ്ടായ ഭീമമായ നികുതിവെട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ജിഎസ്ടി അന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കി.

നികുതിവരുമാനം അടയ്ക്കുന്ന രീതി വിശകലനംചെയ്താല്‍ ഗുരുതരമായ അവസ്ഥാവിശേഷം വ്യക്തമാകുമെന്ന് ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലും കേന്ദ്ര പരോക്ഷനികുതികസ്റ്റംസ് ബോര്‍ഡ് (സിബിഐസി) അംഗവുമായ ജോണ്‍ജോസഫ് ചൂണ്ടിക്കാട്ടി. ബഹുരാഷ്ട്രകമ്പനികളും വന്‍കിട കോര്‍പറേറ്റുകളും ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വന്‍വീഴ്ച വരുത്തി.

ഒരുകോടിയിലധികം സംരംഭകര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരുലക്ഷത്തോളം പേരാണ് 80 ശതമാനത്തില്‍ കൂടുതല്‍ നികുതി അടയ്ക്കുന്നത്. നികുതിയിളവ്പദ്ധതി പ്രകാരം 1.5 കോടിയില്‍ താഴെ വരുമാനമുള്ള ഉല്‍പ്പാദകര്‍ക്കും വ്യാപാരികള്‍ക്കും നികുതിനിരക്ക് കുറച്ചുനല്‍കിയിട്ടുണ്ട്.