യുവാക്കളില്‍ ദേശ സ്നേഹ വളര്‍ത്താന്‍ സൈനിക പരിശീലന പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങളെ അച്ചടക്കമുള്ളവരും ദേശ സ്‌നേഹമുള്ളവരുമാക്കി മാറ്റാന്‍ സൈനിക പരിശീലനം നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ...

യുവാക്കളില്‍ ദേശ സ്നേഹ വളര്‍ത്താന്‍ സൈനിക പരിശീലന പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങളെ അച്ചടക്കമുള്ളവരും ദേശ സ്‌നേഹമുള്ളവരുമാക്കി മാറ്റാന്‍ സൈനിക പരിശീലനം നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ യുവ ശാക്തീകരണ സ്‌കീമിന്റെ കീഴില്‍ വര്‍ഷംപ്രതി പത്ത് ലക്ഷം യുവതി യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പത്ത്, പ്ലസ്ടു, കോളേജ് തലങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുക. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപെന്റും നല്‍കും. സൈനിക, പൊലീസ്, പാരാമിലിട്ടറി സേവനങ്ങളില്‍ ജോലി ലഭിക്കാന്‍ ഈ പരിശീലനം നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ പരിശീലനം, ദുരന്ത നിവാരണം, യോഗ, ആയുര്‍വേദം, പ്രാചീന ഇന്ത്യന്‍ തത്വ ചിന്ത എന്നിവയിലും പരിശീലനം നല്‍കും. എന്‍.സി.സി , നാഷണല്‍ സര്‍വ്വീസ് സ്‌കീം എന്നിവയ്ക്ക് വിനിയോഗിക്കുന്ന ഫണ്ടും നൈപുണ്യ വകുപ്പില്‍ നിന്നുള്ള ഫണ്ടുമാണ് പദ്ധതിക്കായി വിനിയോഗിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'നവ ഇന്ത്യ 2022' എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രതിരോധ മന്ത്രാലയം, യുവജന മാനവ ശേഷി വകുപ്പ് എന്നി പ്രതിനിധികള്‍ പങ്കെടുത്തു.

Story by
Read More >>