സുവര്‍ണ ജൂബിലിയില്‍ ഡി.എം.കെ അദ്ധ്യക്ഷന്‍

വെബ്‌ഡെസ്‌ക്: ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച് ശുഭകരമല്ലാത്ത വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലും ഇന്ത്യന്‍...

സുവര്‍ണ ജൂബിലിയില്‍ ഡി.എം.കെ അദ്ധ്യക്ഷന്‍

വെബ്‌ഡെസ്‌ക്: ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച് ശുഭകരമല്ലാത്ത വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്നെ വരെ ആരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത നേട്ടത്തിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഡി.എം.കെ(ദ്രാവിഡ മുന്നേറ്റ കഴകം) യുടെ അദ്ധ്യക്ഷനായി കരുണാനിധി അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ മറ്റൊരു നേതാവിനും ചിന്തിക്കാനാവാത്ത നേട്ടം.

1969 ഇതേ ദിവസമാണ് കരുണാനിധി ഡി.എം.കെയുടെ അദ്ധ്യക്ഷനാകുന്നത്. അഞ്ച് മാസം മുന്നേ 1969 ഫെബ്രുവരിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷമായിരുന്നു കരുണാനിധി പാര്‍ട്ടിയുടെ തലപ്പത്തേക്ക് വരുന്നത്. പാര്‍ട്ടി സ്ഥാപകന്‍ സി.എന്‍ അണ്ണാദുരൈയുടെ മരണത്തെ തുടര്‍ന്നാണ് കരുണാനിധി ഡി.എം.കെയില്‍ പ്രധാനിയാകുന്നത്.

1949 ല്‍ അദ്ധ്യക്ഷ സ്ഥാനമില്ലാതെയാണ് ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിക്കപ്പെടുന്നത്. സ്ഥാപകനായിരുന്ന അണ്ണാദുരൈ ജനറല്‍ സെക്രട്ടറിയായപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം പെരിയാര്‍ ഇ.വി രാമസ്വാമിയോടുള്ള ബഹുമാന സൂചനമായി ഒഴിച്ചിടുകയായിരുന്നു. 1960 സെപ്തംബര്‍ 25 നാണ് ആദ്യമായി ഡി.എം.കെയില്‍ പ്രിസീഡിയം ചെയര്‍മാന്‍ എന്ന സ്ഥാനം കൊണ്ടുവരുന്നത്. ഇ.വി.കെ സമ്പത്ത് ആദ്യ പ്രീസീഡിയം ചെയര്‍മാനായി. പിന്നീട് വി.ആര്‍. നെടുംചെഴിയനും ആ സ്ഥാനത്തെത്തി. ഇതിനുശേഷമാണ് പാര്‍ട്ടിയുടെ ഒരെയൊരു അദ്ധ്യക്ഷനായി കരുണാനിധി എത്തുന്നത്.

പ്രതിസന്ധികളോട് പൊരുതി മുന്നേറുന്നതില്‍ വിജയിച്ച നേതാവായാണ് കരുണാനിധിയെ രാഷ്ട്രീയ ലോകം കണുന്നത്. എം.ജി.ആര്‍ (എം.ജി രാമചന്ദ്രന്‍) പാര്‍ട്ടി വിട്ട് അണ്ണാ ഡി.എം.കെ രൂപീകരിച്ചപ്പോഴും അടിയന്തരാവസ്ഥയും എം.ജി.ആറിന്റെ ഭരണത്തിനും ശേഷവും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കരുണാനിധിക്കായി. വൈക്കോ പാര്‍ട്ടി വിട്ടപ്പോഴുണ്ടായ പ്രതിസന്ധിയും കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി.എം.കെ അതിജീവിച്ചു.

കരുണാനിധിയുടെ കാലത്തെ ഡി.എം.കെ

1969 ല്‍ പാര്‍ട്ടി അദ്ധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം 1971ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുണാനിധി ഡി.എം.കെ യെ വലിയ വിജയത്തിലെത്തിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980 ല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാവുകയും 50 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ എം.ജി.ആര്‍ വലിയ വിജയം നേടി. 1989 ല്‍ എം.ജി.ആറിന്റെ മരണത്തിനു ശേഷം ഡി.എം.കെ വീണ്ടും അധികാരത്തിലെത്തി. 1986 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെങ്കിലും അനന്തരവന്‍ മുരസോളി മാരന് വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റില്‍ മന്ത്രിസ്ഥാനം ലഭിച്ചു.

1996 ല്‍ കോണ്‍ഗ്രസില്‍ നിന്നും വേര്‍പിരിഞ്ഞ തമിള്‍ മാനില കോണ്‍ഗ്രസുമായി സഖ്യത്തിലാവുകയും തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുകയും ചെയതു. കേന്ദ്രത്തില്‍ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാറിനെ പിന്തുണച്ചു. 1999തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് വാജ്‌പേയി സര്‍ക്കാറിന് പിന്തുണ. 2004 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ലോകസഭാ തെരഞ്ഞെടുപ്പില്‍ വന്‍നേട്ടം കൊയ്തു. 2009ലും സഖ്യം തുടര്‍ന്നു. 2014ല്‍ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും വന്‍ പരാജയമായിരുന്നു ഫലം. നിലവില്‍ തമിഴ്‌നാട്ടില്‍ പ്രതിപക്ഷത്താണ് ഡി.എം.കെ.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>