കര്‍ണാടകയില്‍ യെദ്യൂരപ്പ കോടികള്‍ കാട്ടി പിടിക്കേണ്ടത് കോടിപതികളെ

കര്‍ണാടക: 104 അംഗങ്ങളുമായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഇനിയും എട്ട് എം.എല്‍.എമാരുടെ പിന്തുണ വേണം. കോടികളെറിഞ്ഞ്...

കര്‍ണാടകയില്‍ യെദ്യൂരപ്പ കോടികള്‍ കാട്ടി പിടിക്കേണ്ടത് കോടിപതികളെ

കര്‍ണാടക: 104 അംഗങ്ങളുമായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഇനിയും എട്ട് എം.എല്‍.എമാരുടെ പിന്തുണ വേണം. കോടികളെറിഞ്ഞ് ചാക്കിട്ട് പിടിത്തമാണ് ബി.ജെ.പി നടത്താന്‍ പോകുന്നതെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയുടെയും ആരോപണം. ജെ.ഡി.എസ് എം.എല്‍.എയ്ക്ക് 100 കോടി വാഗ്ദാനമെന്ന് കുമാരസ്വാമി ആരോപിക്കുകയും ചെയ്തു. എന്നാല്‍ യെദ്യൂരപ്പ കോടികള്‍ കാണിച്ച് കൂടെ കൂട്ടേണ്ടവര്‍ കോടിപതികള്‍ തന്നെയെന്നാണ് കണക്കുകള്‍. കര്‍ണാടകയില്‍ തെരഞ്ഞെടുക്കപ്പെട്ട സാമാജികരില്‍ 97 ശതമാനവും കോടിപതികളാണ്.

തെരഞ്ഞെടുക്കപ്പെട്ട 221 പേരില്‍ 215 പേരും കോടിപതികളാണെന്നാണ് അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക്ക് റിഫോംമ്‌സിന്റെ (എ.ഡി.ആര്‍) പഠനത്തില്‍ പറയുന്നത്. 35 കോടിയാണ് ഒരു എം.എല്‍.എയുടെ ശരാശരി ആസ്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 കോടിയുടെ വര്‍ദ്ധനവാണ് ഇത്തവണത്തേതെന്ന് പഠനം വ്യക്തമാക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ പകുതിയോളെ പേരുടെയും ആസ്തി 10 കോടിയില്‍ കൂടുതലാണ്.

ബി.ജെ.പി പ്രധാനനമായും ലക്ഷ്യം വയ്ക്കുന്ന കോണ്‍ഗ്രസുകരാണ് കോടിപതികളില്‍ മുന്നില്‍. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 99 ശതമാനവും കോടിപതികളാണ്. 98 ശതമാനം ബി.ജെ.പി എം.എല്‍.എമാരും കോടിപതികള്‍ തന്നെ ജെ.ഡി.എസിന് 95 ശതമാനമാണ് കോടിപതി എം.എല്‍.എമാര്‍.

ഹോസക്കോട്ട് മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ എന്‍.നാഗരാജുവിന്റെ ആസ്തി 1015 കോടിയാണ്. സിദ്ധരാമയ്യ സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ 840 കോടിയോടെ രണ്ടാം സ്ഥാനത്തുണ്ട്. ഹെബ്ബല്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച സുരേഷ് ബി.എിന് 416 കോടിയുടെ ആസ്തിയുണ്ട്.

Story by
Next Story
Read More >>