മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ഒന്നിച്ചില്ലെങ്കിൽ കോൺ​ഗ്രസ് അധികാരത്തിലെത്തും: ബിജെപി മന്ത്രി 

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഒന്നിച്ചുനിന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പൊതുമരാമത്ത്...

മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ഒന്നിച്ചില്ലെങ്കിൽ കോൺ​ഗ്രസ് അധികാരത്തിലെത്തും: ബിജെപി മന്ത്രി 

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഒന്നിച്ചുനിന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രകാന്ത് പാട്ടീല്‍. ഉദ്ധവ് താക്കറെയുടെ നടപടികളാണ് ബിജെപി-ശിവസേന ബന്ധം തകർത്തതെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.


പാല്‍ഘാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ അഭിപ്രായപ്രകടനം. പാല്‍ഘാറില്‍ ബിജെപിക്കും ശിവസേനക്കും വെവ്വേറെ സ്ഥാനാര്‍ഥികളാണുള്ളത്.


ബിജെപി എംപിയായിരുന്ന ചിന്താമന്‍ വാനഗെ മരിച്ചതോടെയാണ് നാളെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവസേന ചിന്താമന്‍ വാനഗെയുടെ മകന്‍ ശ്രീനിവാസ് വനഗെയെയാണ് പാല്‍ഘാറിൽ സ്ഥാനാര്‍ഥിയാക്കിയത്. ബിജെപിയുടെ സ്ഥാനാര്‍ഥി രാജേന്ദ്ര ഗാവിത്താണ്.

Story by
Read More >>