കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

കൊല്‍ക്കത്ത: ബംഗാളിലെ മഹേഷ്ത്തല നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്....

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

കൊല്‍ക്കത്ത: ബംഗാളിലെ മഹേഷ്ത്തല നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഐഎമ്മും സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ സഖ്യത്തെ സിപിഐഎം കേന്ദ്രകമ്മറ്റി പിന്നീട് തള്ളിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന കസ്തൂരി ദാസിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 2016ല്‍ സഖ്യത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല. സിപിഐഎമ്മിനെ പിന്തുണക്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ബിജെപിക്കും തൃണമൂലിനുമെതിരെ സിപിഐഎമ്മിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാന്‍ പറഞ്ഞു.


Story by
Read More >>