മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് 

ഭോപ്പാല്‍: അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന മദ്ധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യത്തിനുള്ള...

മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് 

ഭോപ്പാല്‍: അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന മദ്ധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി കോണ്‍ഗ്രസ്. 15 വര്‍ഷമായി ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.എസ്.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നത്.

ബി.എസ്.പിയുമായുള്ള ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലേ എത്തിയുള്ളുവെങ്കിലും ബി.എസ്.പിയും കോണ്‍ഗ്രസും ബി.ജെ.പി സര്‍ക്കാറിനെതിരെ ഒന്നിച്ചു മത്സരിക്കാന്‍ തന്നെയാണ് സാദ്ധ്യത. യു.പി ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സമവാക്യം ഇവിടെയും പ്രയോഗിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ 20 വര്‍ഷത്തെ തെരഞ്ഞെടുപ്പുകളില്‍ 7 ശതമാനത്തിനടുത്ത് വോട്ടാണ് ബി.എസ്.പിക്ക് മദ്ധ്യപ്രദേശിലുള്ളത്. കോണ്‍ഗ്രസിന് 36 ശതമാനത്തിനടുത്തും. ഇരു പാര്‍ട്ടികളും സഖ്യത്തിലാകുന്നതോടെ ബി.ജെ.പിയെ 45 ശതമാനം എന്ന സുരക്ഷിത മേഖലയിലേക്ക് എത്തിക്കുന്നത് ഒഴിവാക്കാം എന്നാണ് കണക്കുകൂട്ടല്‍. ഇത്തവണ മുഖ്യമന്ത്രി ശിവരാജ് സിഗ് ചൗഹാനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും പ്രതിപക്ഷ ഐക്യത്തിന് വോട്ടാക്കാം എന്നാണ് കണക്കുകൂട്ടുന്നത്. ബി.എസ്.പിക്കൊപ്പം ഗോണ്ട്വാന ഗണ്ടത്ര പാര്‍ട്ടിയുമായും കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നുണ്ട്. നിലവിലെ നിയമസഭയില്‍ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകളാണുള്ളത്.

പുതുതായി സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്ത കമല്‍നാഥ് സഖ്യം സംബന്ധിച്ച സൂചനകളും നല്‍കി കഴിഞ്ഞു. ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാരുമായി സഖ്യമുണ്ടാക്കുമെന്നാണ് പി.സി.സി അദ്ധ്യക്ഷന്‍ പറഞ്ഞത്.


Story by
Read More >>