യാത്രയയപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ഒരുക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ജെ.ചെലമേശ്വര്‍....

യാത്രയയപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ഒരുക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ജെ.ചെലമേശ്വര്‍. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചെലമേശ്വര്‍ അറിയിച്ചത്.


അദ്ദേഹത്തോട് വ്യക്തിപരമായി ഇക്കാര്യം സംസാരിച്ചിരുന്നവെന്നും അദ്ദേഹം സമ്മതിച്ചില്ലെന്നും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. ഈ വിഷയത്തില്‍ ബാര്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അദ്ദേഹത്തെ വീണ്ടും കാണുന്നുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നയങ്ങളോട് വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു. ചെലമേശ്വരടക്കം നാല് പേര്‍ സുപ്രീംകോടതി ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

Story by
Read More >>