ആള്‍ക്കൂട്ട കൊലപാതകം; നിയമനിര്‍മ്മാണത്തിന് പ്രത്യേക സമിതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രത്യേക നിയമനിര്‍മ്മാണങ്ങളടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത...

ആള്‍ക്കൂട്ട കൊലപാതകം; നിയമനിര്‍മ്മാണത്തിന് പ്രത്യേക സമിതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രത്യേക നിയമനിര്‍മ്മാണങ്ങളടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നത തല സമതിയെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭ തലവനായ നാലംഗ കമ്മറ്റിയുടെ കണ്ടെത്തലുകള്‍ നാലാഴ്ചയ്ക്കകം പ്രത്യേക മന്ത്രിസഭാ സമതിക്ക് സര്‍പ്പിക്കണം.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തലവനായ മന്ത്രിമാരുടെ സമതിയില്‍ സുഷമാ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഘേല്‍ട്ട് എന്നിവരാണുള്ളത്. ശുപാര്‍ശകള്‍ മന്ത്രിതല സമതി പ്രധാനമന്ത്രിക്ക കൈമാറും.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. പശുക്കടത്തല്‍ ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Story by
Read More >>