പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചതിന് മലേഷ്യയ്‌ക്കെതിരെ പ്രതികാരവുമായി കേന്ദ്രസര്‍ക്കാര്‍; ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക്

പാം ഓയില്‍ ഇറക്കുമതിയ്ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചതിന് മലേഷ്യയ്‌ക്കെതിരെ പ്രതികാരവുമായി കേന്ദ്രസര്‍ക്കാര്‍;   ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക്

കോലലംപുര്‍: പൗരത്വ നിയമത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി പ്രതികരിച്ചതിന് പിന്നാലെ ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതികാര നടപടിയുമായി കേന്ദ്ര സര്‍ക്കാർ. ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തി മലേഷ്യയോടു പക വീട്ടുന്നത്.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പൗരത്വ നിയമത്തില്‍ നിലപാട് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ വാണിജ്യരംഗത്ത് മലേഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാം ഓയില്‍ ഇറക്കുമതിയ്ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്.

എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണം, കഴിഞ്ഞ 70 വര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലിംകള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണെന്നുമായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി ശക്തമായ പ്രതികരണം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഈ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടുപ്പിച്ചത്.

Next Story
Read More >>