ആന്ധ്രയില്‍ ബോട്ട് മുങ്ങി രണ്ട് മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലുണ്ടായ ബോട്ടപടകടത്തില്‍ രണ്ട് മരണം. അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകട സമയം ബോട്ടില്‍...

ആന്ധ്രയില്‍ ബോട്ട് മുങ്ങി രണ്ട് മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലുണ്ടായ ബോട്ടപടകടത്തില്‍ രണ്ട് മരണം. അഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകട സമയം ബോട്ടില്‍ 40 പേരാണ് ഉണ്ടായിരുന്നത്. 33 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.

ബോട്ടിലെ യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്ന് ജില്ലാ ദുരന്ത നിവാരണ സേന അറിയിച്ചു. പത്തോളം പേരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ബോട്ട് ഗൗമതി നദിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിലിടിച്ചാണ് അപകടം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഉദ്യോസ്ഥരോട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഗോദാവരിയുടെ പോഷക നദിയാണ് ഗൗമതി നദി.

Story by
Read More >>