ഐ.എസിന്റെ പതാക ഉയര്‍ത്തിയ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദിസ്പൂര്‍: അസാമിലെ നല്‍ബാരി ജില്ലയില്‍ ഭീകര സംഘടനയായ ഐ.എസിന്റെ പതാക കണ്ടെത്തിയ സംഭവത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്...

ഐ.എസിന്റെ പതാക ഉയര്‍ത്തിയ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദിസ്പൂര്‍: അസാമിലെ നല്‍ബാരി ജില്ലയില്‍ ഭീകര സംഘടനയായ ഐ.എസിന്റെ പതാക കണ്ടെത്തിയ സംഭവത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.എസ് ലേക്ക് ആള്‍ക്കാരെ ക്ഷണിച്ചു കൊണ്ടുള്ള എഴുത്തുകളാണ് പതാകയില്‍ ഉണ്ടായിരുന്നത്.

പതാകയിലെ എഴുത്തില്‍ പലതും അക്ഷര തെറ്റുകളായിരുന്നു. അറബിയിലെഴുതിയ പല വാക്കുകളും ഐ.എസിന്റെ പതാകയില്‍ നിന്നും വ്യത്യാസമുള്ളതായിരുന്നു. കൂടാതെ മുഹമ്മദുര്‍ റസൂലല്ലാഹ് എന്നെഴുതും തെറ്റായിട്ടായിരുന്നു.

ഇതു കൂടാതെ ഗോല്‍പാറ ജില്ലയിലും സമാന പതാക കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പതാക ഉയര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.

Story by
Read More >>