രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ല- ബിജെപി 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...

രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ല- ബിജെപി 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകൾ തള്ളി ബിജെപി. ഇക്കാര്യം പാര്‍ട്ടിയുടെ അജണ്ടയില്‍ പോലും ഇല്ലെന്ന് ഔദ്യോഗിക ട്വിറ്ററില്‍ അക്കൗണ്ടിലൂടെ ബിജെപി വ്യക്തമാക്കി.

ഇന്നലെ തെലുങ്കാനയില്‍ നടന്ന പരിപാടിയില്‍ ചില മാധ്യമങ്ങളിൽ വന്ന വാർത്ത പോലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട യാതൊരു പ്രസ്താവനയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയിട്ടില്ല. അങ്ങനെയൊരു വിഷയം അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് ബിജെപി ട്വീറ്റ് ചെയ്തത്.

>

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിൽ അമിത് ഷാ അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയതായി ചില മാധ്യമങ്ങൾ വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. യോ​ഗത്തിൽ പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജിയെ ഉദ്ധരിച്ചുകൊണ്ടാണ് വാർത്തകൾ പുറത്ത് വന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, രാമക്ഷേത്രനിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പിനു മുമ്പ് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞതായി ‌ പെരാല ശേഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Story by
Next Story
Read More >>