ലിംഗായത്തുകള്‍ യെദ്യൂരപ്പയെയൊ ബിജെപിയെയോ വിശ്വസിക്കുന്നില്ല; ബിജെപിയെ വെട്ടിലാക്കി രാഷ്ട്രീയ ബസവ സേന

ബംഗളൂരു: ലിംഗായത്ത് സമുദായം മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ നേതാവായി കാണുന്നില്ലെന്ന് രാഷ്ട്രീയ ബസവ സേന. ബസവ വിശ്വാസത്തെ വര്‍ഷങ്ങളായി...

ലിംഗായത്തുകള്‍ യെദ്യൂരപ്പയെയൊ ബിജെപിയെയോ വിശ്വസിക്കുന്നില്ല; ബിജെപിയെ വെട്ടിലാക്കി രാഷ്ട്രീയ ബസവ സേന

ബംഗളൂരു: ലിംഗായത്ത് സമുദായം മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ നേതാവായി കാണുന്നില്ലെന്ന് രാഷ്ട്രീയ ബസവ സേന. ബസവ വിശ്വാസത്തെ വര്‍ഷങ്ങളായി പിന്തുടരുന്ന നിലവിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യയെ ആണ് പിന്തുണക്കുന്നതെന്നും സേന നേതാവ് എപി ബസവരാജ് പറഞ്ഞു.

ലിംഗായത്തുകള്‍ ബിജെപിയെ പിന്തുണക്കുന്നില്ല. ഇതിന് പ്രധാനമായും കാരണം, 2014ല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സീറ്റുകള്‍ ലഭിച്ചു. ഇവരിലാര്‍ക്കും തന്നെ മന്ത്രിസ്ഥാനം കേന്ദ്രത്തില്‍ നല്‍കിയില്ല. യെദ്യൂരപ്പയെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ലിംഗായത്തുകള്‍ യെദ്യൂരപ്പയെയെ വിശ്വസിക്കുന്നില്ല. അവര്‍ സിദ്ധാരാമയ്യയെ ആണ് പിന്തുണക്കുന്നത്. അദ്ദേഹം വര്‍ഷങ്ങളായി ബസവ ആശയങ്ങളില്‍ വിശ്വസിക്കുന്നയാളാണെന്നും എപി ബസവരാജ് പറഞ്ഞു.

വീരശൈവ-ലിംഗായത്തുകളെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി അംഗീകരിക്കാമെന്ന സമിതി നിര്‍ദേശം കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇൗ നിലപാട് വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

Story by
Read More >>