ബദാമിയില്‍ സിദ്ധാരാമയ്യക്ക് എതിരാളിയായി ബി ശ്രീരാമലു എത്തുമോ?

ബെല്ലാരി; ബദാമിയില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് എതിരാളിയായി ബെല്ലാരി എംപി ബി ശ്രീരാമലുവിനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍....

ബദാമിയില്‍ സിദ്ധാരാമയ്യക്ക് എതിരാളിയായി ബി ശ്രീരാമലു എത്തുമോ?

ബെല്ലാരി; ബദാമിയില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് എതിരാളിയായി ബെല്ലാരി എംപി ബി ശ്രീരാമലുവിനെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബദാമിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ശ്രീരാമലു പ്രതികരിച്ചു. എന്നാല്‍ ബിജെപി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.

മുഖ്യമന്ത്രിയായി അഞ്ച് കൊല്ലം ഭരിച്ചയാള്‍ക്ക് സ്വന്തം മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ നിന്ന് വിജയിക്കുമെന്ന് യാതൊരു ആത്മവിശ്വാസവുമില്ല. അങ്ങനെ ഒരാള്‍ക്ക് കോണ്‍ഗ്രസിനെ കൂടുതല്‍ സീറ്റുകളില്‍ വിജയിപ്പിക്കാന്‍ കഴിയുമെന്നും അധികാരത്തില്‍ വീണ്ടും വരാന്‍ കഴിയുമെന്നും എങ്ങനെയാണ് പ്രതീക്ഷിക്കാന്‍ പറ്റുക എന്നും ശ്രീരാമലു ചോദിച്ചു.

ശ്രീരാമലുവിനെ മത്സരിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ സമുദായമായ വാത്മീകി സമുദായത്തില്‍പെട്ടവരുടെ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ലിംഗായത്ത്, വീരശൈവ സമുദായങ്ങള്‍ക്കും സ്വാധീനമുള്ള മണ്ഡലമാണ് ബദാമി.

Story by
Read More >>