അസം, ദേശീയ പൗരത്വപട്ടിക കരടായി; 40 ലക്ഷം പേര്‍ പുറത്ത്

ഗുവാഹത്തി: അസമില്‍ പുതുക്കിയ ദേശീയ പൗരത്വപട്ടികയില്‍ (എന്‍ ആര്‍ സി) 40 ലക്ഷം പേര്‍ പുറത്തായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (തിങ്കളാഴ്ച)...

അസം, ദേശീയ പൗരത്വപട്ടിക കരടായി; 40 ലക്ഷം പേര്‍ പുറത്ത്

ഗുവാഹത്തി: അസമില്‍ പുതുക്കിയ ദേശീയ പൗരത്വപട്ടികയില്‍ (എന്‍ ആര്‍ സി) 40 ലക്ഷം പേര്‍ പുറത്തായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് (തിങ്കളാഴ്ച) രാവിലെ പ്രസിദ്ധപ്പെടുത്തിയ പുതിയ കരട് പട്ടികയില്‍ നിന്നാണ് 40 ലക്ഷം പേര്‍ പുറത്തായത്. ബംഗ്ലാദേശില്‍ നിന്നും അസാമിലേക്ക് കുടിയേറി പാര്‍ത്തവരുടെ കണക്കുകള്‍ 1951 ന് ശേഷം ഇതാദ്യമായാണ് പുതുക്കുന്നത്.

അതെസമയം, ഇത് കരട് പട്ടികമാത്രമാണ്. ഇതില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ആഗസ്റ്റ് 30 വരെ അവസരമുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ നിന്നുളള കുടിയേറ്റക്കാരെ സംസ്ഥാനത്തുനിന്നും തിരിച്ചയക്കാനുളള നടപടിയാണ് ഇപ്പോഴത്തെ നീക്കമെന്ന ധാരണ സംസ്ഥാനത്തുണ്ട്. ഇക്കാരണത്താല്‍ തന്നെ അസമില്‍ സംഘര്‍ഷം ഉണ്ടാകാനുളള സാധ്യത മുന്നില്‍ കണ്ട് 32 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നിയമവിരുദ്ധ കുടിയേറ്റ വിഷയം ദശാബ്ദങ്ങളായി അസാമില്‍ നിലനില്‍ക്കുന്നുണ്ട്‌. 1979 മുതല്‍ 1985 വരെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെയുളള വിവിധ പോരാട്ടങ്ങളില്ഡ 855 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Story by
Read More >>