ഇന്ന് അംബേദ്ക്കര്‍ ജയന്തി

ദില്ലി: ദലിത് പ്രതീകവും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവുമായ ഭീംറാവു റാംജി അംബേദ്ക്കറിന്റെ ജന്മദിനമാണ് ഏപ്രില്‍ 14. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി...

ഇന്ന് അംബേദ്ക്കര്‍ ജയന്തി

ദില്ലി: ദലിത് പ്രതീകവും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവുമായ ഭീംറാവു റാംജി അംബേദ്ക്കറിന്റെ ജന്മദിനമാണ് ഏപ്രില്‍ 14. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പൊരുതിയ അദ്ദേഹത്തിന്റെ 127ാം ജന്മദിനമാണ് ഇന്ന്.

ദലിത്-ബുദ്ധിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രചോദകനായ അദ്ദേഹം ഇന്ത്യന്‍ നിയമവിദഗ്ധന്‍, ധനതത്വശാസ്ത്രജ്ഞന്‍, രാഷ്ട്രതന്ത്രജ്ഞന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്നീ നിലയില്‍ പ്രസിദ്ധനാണ്. പൊതുവെ ബാബാസാഹേബ് എന്നറിയിപ്പെടുന്ന അദ്ദേഹം തൊട്ടുകൂടായ്മക്കെതിരായും സ്ത്രീമുന്നേറ്റത്തിനുവേണ്ടിയും തൊഴിലാളികള്‍ക്കുവേണ്ടിയും പോരാടി.

സമീപകാലത്ത് അദ്ദേഹത്തിന്റെ പ്രതിമകള്‍ തകര്‍ത്ത സംഭവങ്ങള്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അംബേദ്ക്കറിന്റെ പ്രതിമകള്‍ തകര്‍ക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവം ദില്ലിക്കടുത്തെ നോയിഡയില്‍ ഏപ്രില്‍ 2ന് നടന്നതാണ്. ദലിതര്‍ ഉത്തരപ്രദേശില്‍ നടത്തിയ പ്രകടനത്തെ ആക്രമിക്കുയും 9 ദലിതരെ വധിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നായിരുന്നു അത്. ഈ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാക്രമീകരണം നടത്തിയതായി കേന്ദ്ര അഭ്യന്തര മന്ത്രി അറിയിച്ചു.

ദൃഷ്ടിദോഷം
18 July 2019 4:45 AM GMT
Read More >>