പൊതുപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ കുന്ദി ജില്ലയില്‍ മനുഷ്യക്കടത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്ന അഞ്ച് സ്ത്രീകളെ ആയുധ ധാരികള്‍ തട്ടിക്കൊണ്ടു പോയി...

പൊതുപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ കുന്ദി ജില്ലയില്‍ മനുഷ്യക്കടത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്ന അഞ്ച് സ്ത്രീകളെ ആയുധ ധാരികള്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.

എന്‍ജിഒ പ്രവര്‍ത്തകരായ ഇവര്‍ റാഞ്ചിയില്‍ നിന്നും 90 കിലോമീറ്റര്‍ അകലയുള്ള ആര്‍സി മിഷന്‍ സ്‌ക്കൂളില്‍ തെരിവ് നാടകം നടത്തുന്നതിനിടെ അധിക്രമിച്ചെത്തിയ സംഘം ഭീഷിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നുവെന്ന് റാഞ്ചി റൈഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എവി.ഓംകാര്‍ പറഞ്ഞു.

പുറത്തുനിന്നുള്ള ആളുകള്‍ക്ക് വിലക്കുള്ള ആദിവാസി മേഖലയായ ഇവിടേക്ക് അര ഡസണിലേറെ പ്രവര്‍ത്തകരെയാണ് സംഘടന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആക്രമിസംഘം വിവരങ്ങള്‍ പുറത്തു പറയുകാണെങ്കില്‍ ഇവ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കും എന്നും ഇരകളെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ പൊലിസിന്റെ ശ്രദ്ധയില്‍ പെടുത്താനും അദ്ദേഹം പറഞ്ഞു.

എന്‍ജിഒ സംഘത്തിനൊപ്പമുണ്ടായിരുന്ന രണ്ട് കന്യാ സ്ത്രീകളെ ആക്രമികള്‍ സുരക്ഷിതമായി വിട്ടയച്ചതായി കുന്ദി എസ്.പി അശ്വനി സിന്‍ഹ പറഞ്ഞു. അതേസമയം സംഭവത്തില്‍ പരാതിപ്പെട്ടിട്ടും ആദ്യ ഘട്ടത്തില്‍ പരാതി സ്വീകരിക്കാന്‍ പൊലിസ് തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

Story by
Read More >>