സിക്കിമില്‍ എസ്.ഡി.എഫിലെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്. പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്.

സിക്കിമില്‍ എസ്.ഡി.എഫിലെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ. പി നദ്ദയുടെയും ജനറല്‍ സെക്രട്ടറി റാം മാധവിന്‍റെയും നേതൃത്വത്തില്‍ ഡൽഹിയിൽ ചേർന്ന യോഗത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യും.

സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് എസ്.ഡി.എഫ്. പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്. ഇദ്ദേഹമാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം.

സിക്കിം നിയമസഭയില്‍ 32 അംഗങ്ങളാണ് ഉള്ളത്. ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തില്‍ ഇരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരതിലെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ എസ്.കെ.എം 17 സീറ്റ് നേടിയപ്പോള്‍, എസ്.ഡി.എഫ്. 15 സീറ്റാണ് നേടിയത്. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല.

Next Story
Read More >>