'എന്തു കൊണ്ട് ഷഹീന്‍ ബാഗിലെ സമരക്കാര്‍ മരിക്കുന്നില്ല': വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ദിലിപ് ഘോഷ്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബി ജെ പി പ്രസിഡന്‍റ്...

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബി ജെ പി പ്രസിഡന്‍റ് ദിലിപ് ഘോഷ്. പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് എന്തുകൊണ്ടാണ് അസുഖങ്ങൾ വരാത്തതെന്നും ആരും മരിച്ചുവീഴാത്തതെന്നുമാണ് ഘോഷ് ചോദിച്ചത്.

'എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തെന്നാൽ, നോട്ട് നിരോധ കാലത്ത് രണ്ടും മൂന്നും മണിക്കൂർ ക്യൂവിൽ നിൽക്കുമ്പോഴേക്കും ആളുകൾ മരിച്ചു വീണിരുന്നു. എന്നാൽ ഷഹീൻ ബാഗിൽ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്നത് കൊടും തണുപ്പുസഹിച്ചാണ്. എന്നിട്ടും ആരും മരണപ്പെടുന്നില്ല. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളതെന്നാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. അവർക്ക് ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണ്? ഒരു പ്രതിഷേധക്കാരൻ പോലും മരിക്കാത്തത് എന്തുകൊണ്ടാണ്' - ദിലിപ് ഘോഷ് ചോദിച്ചു.

കൊൽക്കത്തയിൽ ഒരു വാർത്താ സമ്മേളനത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന. സമരക്കാർക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വരും ദിവസങ്ങളിൽ ഇതിനു പിന്നിലെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറയുകയുണ്ടായി. അവർക്ക് പ്രതിദിനം 500 രൂപ ലഭിക്കുന്നുണ്ടെന്നാണ് ചിലർ പറയുന്നതെന്നും ഘോഷ് കൂട്ടിച്ചേർത്തു.

സിഎഎക്കും എൻആർസിക്കുമെതിരായ ഷഹീൻ ബാഗിലെ പ്രതിഷേധം ആരംഭിച്ച് ഒരു മാസം പിന്നിടുകയാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് പേരാണ് ഇവിടെ പ്രതിഷേധിക്കുന്നത്.

Next Story
Read More >>