ഇടപാടുകാരനുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ബാര്‍ നര്‍ത്തകിയെ വനിതാ സഹപ്രവര്‍ത്തകര്‍ നഗ്നയായി നടത്തിച്ചു

തെലുഗു സിനിമകളില്‍ ജൂനിയര്‍ ആര്‍റ്റിസ്റ്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 25 കാരി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാറില്‍ ഡാന്‍സറായി ചേര്‍ന്നത്.

ഇടപാടുകാരനുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ബാര്‍ നര്‍ത്തകിയെ വനിതാ സഹപ്രവര്‍ത്തകര്‍ നഗ്നയായി നടത്തിച്ചു

ഇടപാടുകാരനുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ച ബാര്‍ നര്‍ത്തകിയെ സഹപ്രവര്‍ത്തകരായ വനിതാ നര്‍ത്തകര്‍ നഗ്നയായി നടത്തിച്ചു. ഹൈദ്രാബാദിലെ ഒരു ബാറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് യുവതിക്കെതിരേ കയ്യേറ്റം നടന്നത്. സംഭവത്തോടനുബന്ധിച്ച് നാല് വനിതാനര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചത് സയ്യദ് എന്ന ഇടപാടുകാരനാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. അയാള്‍ ഒളിവിലാണ്.

തെലുഗു സിനിമകളില്‍ ജൂനിയര്‍ ആര്‍റ്റിസ്റ്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 25 കാരി കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാറില്‍ ഡാന്‍സറായി ചേര്‍ന്നത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ യുവതിയോട് സയ്യദുമായി ലൈംഗികബന്ധത്തിന് വഴങ്ങാന്‍ ബാര്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു. യുവതി വിസമ്മതിച്ചു. ഇതില്‍ കുപിതരായ നാല് വനിതാ നര്‍ത്തകര്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി നഗ്നമായി നടത്തിച്ചുവെന്നാണ് പരാതി.

അതിനിടയില്‍ ബാറിനരികിലൂടെ കടന്നുപോയ പോലീസ് പട്രോളിങ് പാര്‍ട്ടിയോട് യുവതി പരാതി പറഞ്ഞെങ്കിലും അവര്‍ ഇടപെട്ടില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചഗുട്ട പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി മോഹന്‍ കുമാര്‍ പട്രോളിങ് പാര്‍ട്ടിയെ കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്

അക്രമസംഭവത്തിനു ശേഷം പഞ്ചഗുട്ട പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും തനിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് യുവതി പറയുന്നു. തനിക്കു ശേഷം പോലീസ് സ്‌റ്റേഷനിലെത്തിയ നാല് യുവതികളോട് പോലീസ് സൗഹൃദപരമായി പെരുമാറുന്നത് കാണാമായിരുന്നുവെന്നും യുവതി പറയുന്നു.

യുവതിയെ നഗ്നയായി നടത്തിയ നാല് സഹപ്രവര്‍ത്തകര്‍ക്കെതിരതേയും ഐപിസി 345(സ്ത്രീകളുടെ അന്തസ്സ് കളങ്കപ്പെടുത്തുക), 509(സ്ത്രീകളെ അപമാനിക്കുക), 506(സ്ത്രീകളെ ഭീഷണിപ്പെടുത്തുക) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story
Read More >>