ഖത്തറിനും സൗദിക്കുമിടയില്‍ മഞ്ഞുരുകുന്നുവോ?: ഉപരോധം നീക്കാനുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി

കഴിഞ്ഞയാഴ്ച സൗദിയിലെ റിയാദിൽ നടന്ന ജിസിസി വാർഷിക ഉച്ചകോടിയിൽ ഖത്തർ സംഘം പങ്കെടുത്തിരുന്നു. യോഗത്തിൽ ഖത്തർ അമീർ പങ്കെടുക്കാതിരിക്കുകയും പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ അൽത്താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അയക്കുകയുമാണുണ്ടായത്

ഖത്തറിനും സൗദിക്കുമിടയില്‍ മഞ്ഞുരുകുന്നുവോ?: ഉപരോധം നീക്കാനുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി

ദോഹ: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടര വർഷം പിന്നിടുമ്പോൾ വിഷയ പരിഹാരത്തിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ട്. സൗദി സഖ്യരാജ്യങ്ങളുമായുള്ള ചർച്ചയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഇത് വലരെ ചെറിയ പുരോഗതി മാത്രമാണെന്നും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ പറഞ്ഞു.

ഉപരോധം അവസാനിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും സജീവ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരായ ഉപരോധം സൗദി സഖ്യരാജ്യങ്ങൾ അവസാനിപ്പിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച സൗദിയിലെ റിയാദിൽ നടന്ന ജിസിസി വാർഷിക ഉച്ചകോടിയിൽ ഖത്തർ സംഘം പങ്കെടുത്തിരുന്നു. യോഗത്തിൽ ഖത്തർ അമീർ പങ്കെടുക്കാതിരിക്കുകയും പകരം പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസിർ അൽത്താനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അയക്കുകയുമാണുണ്ടായത്.ഉപരോധത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ ഖത്തർ സംഘം സൗദി സന്ദർശിക്കുന്നത്.

ഖത്തർ ഇറാനെ പിന്തുണയ്ക്കുന്നു, ഭീകരവാദത്തെ സഹായിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് 2017 ജൂൺ അഞ്ചിനാണ് സൗദിയും സഖ്യരാജ്യങ്ങളായ ബഹ്റൈൻ, യുഎഇ, ഈജിപ്ത് എന്നിവരും ഖത്തരിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.

Read More >>