ചരിത്ര പോരാട്ടങ്ങളെ ഓര്‍മ്മിപ്പിച്ച് യുണൈറ്റഡിന്റെ പുതിയ ജഴ്സി

പഴയ ചുവപ്പ് കളര്‍ നിലനിര്‍ത്തിയപ്പോള്‍ ടീമിന്റെ ലോഗോ കറുപ്പും സ്വര്‍ണ്ണക്കളറും ചേര്‍ന്നാണുള്ളത്.

ചരിത്ര പോരാട്ടങ്ങളെ ഓര്‍മ്മിപ്പിച്ച് യുണൈറ്റഡിന്റെ പുതിയ ജഴ്സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി പുതിയ ജഴ്സി പുറത്തിറക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 1998-1999 സീസണില്‍ അലക്സ് ഫെര്‍ഗൂസണിന്റെ പരിശീലനത്തിന് കീഴില്‍ ടീം നേടിയ മൂന്ന് കിരീടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ ജഴ്സി. പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ പ്രധാന കിരീടങ്ങളാണ് അന്ന് യുണൈറ്റഡ് അലമാരയിലെത്തിച്ചത്. ഈ നേട്ടങ്ങള്‍ ജഴ്സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പഴയ ചുവപ്പ് കളര്‍ നിലനിര്‍ത്തിയപ്പോള്‍ ടീമിന്റെ ലോഗോ കറുപ്പും സ്വര്‍ണ്ണക്കളറും ചേര്‍ന്നാണുള്ളത്. ഷെറിങ് ഹാമും സോള്‍ഷെയറും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വിജയ ഗോള്‍ നേടിയ സമയവും ജഴ്സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോള്‍കീപ്പര്‍ക്ക് പര്‍പ്പിള്‍ കളര്‍ ജഴ്സിയാണുള്ളത്. കടുവയുടെ ശരീരത്തിലെ വരകള്‍പ്പോലെയാണ് യുണൈറ്റഡിന്റെ പുതിയ ജഴ്സി.

ജൂലൈയില്‍ നടക്കുന്ന ചാരിറ്റി മത്സരത്തില്‍ പുതിയ ജഴ്സിയിലാവും യുണൈറ്റഡ് ഇറങ്ങുക. ടീമിന്റെ മുഖ്യ താരങ്ങളെല്ലാം പുതിയ ജഴ്സിയണിഞ്ഞുള്ള ചിത്രം ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്. ടീം വിടാനൊരുങ്ങുന്ന പോള്‍ പോഗ്ബയും, ഗോളി ഡേവിഡ് ഡി ഗിയയും പുതിയ ജഴ്സിയില്‍ എത്തിയത് ആരാധകര്‍ക്ക് കൗതുകമായി.

Read More >>