റഫറിമാർ കളിക്കുന്നു; കോപ്പ അമേരിക്ക മെഡൽ പോലും വാങ്ങാതെ മെസി മടങ്ങി

അർജന്റൈൻ ടീമിന് ടൂർണമെന്റിലുടനീളം നേരിടേണ്ടി‌വന്ന നീതികേടിനോടുള്ള പ്രതിഷേധ സൂചകമായി സമ്മാനദാനച്ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുക യായിരുന്നു.

റഫറിമാർ കളിക്കുന്നു; കോപ്പ അമേരിക്ക മെഡൽ പോലും വാങ്ങാതെ മെസി മടങ്ങി

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന മൂന്നാം സ്ഥാനം സ്വന്തമാക്കിയെങ്കിലും മെഡൽ പോലും വാങ്ങാതെ ക്യാപ്റ്റൻ മെസി മടങ്ങി. മത്സരത്തിന്റെ റഫറിയിംഗിനേയും സംഘാടകരേയും വിമർശിച്ച മെസി, അർജന്റൈൻ ടീമിന് ടൂർണമെന്റിലുടനീളം നേരിടേണ്ടി‌വന്ന നീതികേടിനോടുള്ള പ്രതിഷേധ സൂചകമായി സമ്മാനദാനച്ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുക യായിരുന്നു.

നേരത്തെ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് മെസിക്ക് പുറത്ത് പോവേണ്ടി‌വന്നിരുന്നു‌. കളിക്കിടെ എതിർ താരമാണ് പ്രശ്നമുണ്ടാക്കിയതെങ്കിലും മെസിക്ക് നേരെയും റഫറി ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു. നേരത്തെ പല കുറി ടൂർണമെന്റിലെ റഫറിയിംഗിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുള്ള മെസിക്ക് ഈ ചുവപ്പ് കാർഡ് അപ്രതീക്ഷിത തിരിച്ചടിയായി. സമ്മാനദാനച്ചടങ്ങിനുമെല്ലാം ശേഷംമാധ്യമങ്ങളോട് മനസ് തുറന്ന മെസി ടൂർണമെന്റിന്റെ സംഘാടകർക്കെതിരെ ആഞ്ഞടിച്ചു.

ബ്രസീൽ കിരീടം നേടാൻ പാകത്തിൽ കാര്യങ്ങളെല്ലാം തയ്യാറാക്കി വച്ചിരിക്കുകയാണെന്ന് പറയുന്ന മെസി, നേരത്തെ താൻ റഫറിമാർക്കെതിരെ പറഞ്ഞതിനുള്ള ഫലം ചിലിക്കെതിരെ തനിക്ക് ലഭിച്ചെന്നും കൂട്ടിച്ചേർത്തു. അർജന്റീനയ്ക്ക് ടൂർണമെന്റിലുടനീളം നീതി കിട്ടിയില്ലെന്നും അത് കൊണ്ട് തന്നെ താൻ കോപ്പ മെഡൽ വാങ്ങിയില്ലെന്നും പറയുന്ന മെസി, താൻ എപ്പോളും സത്യം മാത്രമേ പറയാറുള്ളെന്നും, അതാണ് തന്നെ എല്ലായ്പ്പോളും ശാന്തനായി നിലനിർത്തുന്നതെന്നും കൂട്ടിച്ചേർത്തു.

Read More >>