എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ മുന്‍ഗണന? താരീഖ് അലി സംസാരിക്കുന്നു

പത്രവും പുസ്തകവും വായിക്കുകയും ചിന്തിക്കുകയും രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപ്പെടുകയും ചെയ്യുന്ന യുവതലമുറ മാറിയിരിക്കുന്നുവെന്ന വാദത്തെ അലി തളളിക്കളയുന്നു. ''ദരിദ്രരും ധനികരും തമ്മിലുളള വിടവ് ഭാവനയില്‍ കാണാന്‍ കഴിയാത്ത അത്രയും വലുതായിരിക്കുന്നു. അത്തരം ഒരു സമൂഹത്തെയാണ് നവ ഉദാരവല്‍ക്കരണം സൃഷ്ടിച്ചിരിക്കുന്നത്.'' എന്നുറപ്പിച്ചുപറഞ്ഞാണ് താരീഖ് അലി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ മുന്‍ഗണന? താരീഖ് അലി സംസാരിക്കുന്നു

ലോകപ്രശസ്തനായ ഇടതുപക്ഷ എഴുത്തുകാരനും പണ്ഡിതനുമായ താരീഖ് അലി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ടൊറന്റോ പബ്ലിക് ലൈബ്രറിയില്‍ പ്രഭാഷണം നടത്തി. താരീഖിന് ഏറെ ഇഷ്ടപ്പെട്ട ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ എഡുവാര്‍ഡോ ഗലാനിയോവിനെ കുറിച്ചും ഇടതു ഇടത്തെ കുറിച്ചുമായിരുന്നു സംസാരം. അതെകുറിച്ച് റൊക്‌സാനെ ഡുബോയിസ് ഇടതു ആനുകാലികമായ സിറ്റീസണ്‍ ലെഫ്റ്റിനു നല്‍കിയ കുറിപ്പിന്റെ മലയാള പരിഭാഷ:

ചെറുപ്രായത്തില്‍ ചിലിയില്‍ നിന്നും എഡുവാര്‍ഡോ ഗലിയാനോവുമായി യാദൃശ്ചികമായ കണ്ടുമുട്ടലിനെ കുറിച്ച് അലി ഓര്‍മ്മിച്ചു. ഗലാനിയോ ലോകപ്രശസ്തനായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ ഓപ്പണ്‍ വെയിന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്കയും മറ്റു ചില വ്യഖ്യാത രചനകളും ഏറെ പ്രശസ്തമാണ്. ''ഗലാനിയോ മരിച്ചതോടെ അദ്ദേഹത്തിന്റെ ശബ്ദം നമുക്ക് നഷ്ടമായി. അദ്ദേഹത്തിന് പകരക്കാരനായി ആരും വന്നിട്ടില്ല.'' അലി പറഞ്ഞു.

ഗലാനിയോ ഇടക്കു തന്റെ വിദ്യാഭ്യാസമില്ലായ്മയെ പറ്റി വല്ലാതെ വാചാലനാകും. തന്റെ ജീവിതത്തിലെ ആ കനത്ത ദുഃഖം പിന്നീട് ഓപ്പണ്‍ വെയിന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്കയില്‍ ചിത്രീകരിച്ചപ്പോള്‍ അതിന് മികുവുറ്റ വായനക്കാരുണ്ടായി. ചെറുകവിതകള്‍ വായിക്കുന്നതുപോലെ അതു ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ഓഡിയന്‍സ് അദ്ദേഹത്തിനുണ്ടായി. അലി ഓര്‍മിച്ചു. അത് ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റേയും പൊളിറ്റിക്കല്‍ ഇക്കോണമിയുടേയും ഇടയില്‍ ഒരു നെടുംത്തൂണായി നിലകൊണ്ടു. ലാറ്റിന്‍ അമേരിക്കയുടെ പുസ്തകകടയില്‍ സുഖ,ദുഃഖ,നിഗൂഢകനോവലുകള്‍ക്കൊപ്പം ആ പുസ്തകവും നന്നായി വിറ്റുപ്പോയി.

ട്രംപും തീവ്രവലതുപക്ഷവും

ട്രംപിന്റേതുപോലുളള വിജയം ഒരു മദ്ധ്യപക്ഷ രാഷ്ട്രീയം മാത്രമാണു ബദലെന്നാണ് ഓര്‍മ്മിപ്പിക്കുന്നതെന്നായിരുന്നു അലി മുന്നറിയിപ്പ് നല്‍കുന്നത്. ''തീവ്ര മദ്ധ്യപക്ഷത്തിന്റെ പരാജയം വിദൂര വലതുപക്ഷത്തിന് വഴിയൊരുക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നേരത്തെ തന്നെ വെളളവംശവരേണ്യതയുടെ സ്വാധീനമുണ്ട്. പക്ഷെ, ഇന്നതു മുമ്പത്തേക്കാള്‍ പ്രകടമാണ്.''

വലതുപക്ഷത്തെ ഡീല്‍ ചെയ്യുമ്പോള്‍ കരുതേണ്ട ജാഗ്രതയെ കുറിച്ചും അലി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അവര്‍ വാദങ്ങള്‍ക്കൊണ്ടു കാപട്യത്തിന്റെ മറ നീക്കുന്നില്ലെങ്കില്‍ കേവലം പേരിന്റെ പേരില്‍ മാത്രം അവരെ വിശ്വസിക്കരുത്. ഇപ്പോള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടതിന്റെ മുന്‍ഗണനയെ കുറിച്ചും അലി നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നുണ്ട്. മറ്റു കാലഘട്ടത്തിലെ ചരിത്രം വീണ്ടും വീണ്ടും ഓര്‍ക്കുകയായിരിക്കണം പുതിയ അദ്ധ്യായനമെന്നദ്ദേഹം പറയുന്നു. ഇടതിന് സംവാദങ്ങളില്‍ പൂര്‍ണ്ണ വിജയം ലഭിക്കാവുന്ന വിയറ്റനാം ഇറാഖ് പൗരാവകാശത്തിനുവേണ്ടി നടത്തിയ മറ്റു പോരാട്ടങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ത്തണം:

''രാഷ്ട്രം അവരുടെ പക്ഷത്താണു നിലനില്‍ക്കുക. ഇടതുപക്ഷത്തോട് രാഷ്ട്രം ഒട്ടും കാരുണ്യം കാണിക്കില്ല. ഒരിക്കലും വിജയം കൈവരിക്കാനാകാത്ത സംവാദം തുടരാതിരിക്കുന്നതാണ് നല്ലത്. അവര്‍ ഇടം തന്നാല്‍ നമ്മള്‍ കാരുണ്യം പ്രകടിപ്പിക്കണം. നമ്മള്‍ അവരെ അടിച്ചിരുത്തിയാല്‍ അതു വിജയിക്കുകയുമില്ല. പകരം നമ്മള്‍ അവരെ സംവാദത്തിനു വിളിക്കണം. വാദത്തില്‍ നമ്മള്‍ വിജയിക്കുകയും വേണം.''

പ്രശ്‌നങ്ങളെ വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിച്ചുകൊണ്ടുളള സാമൂഹ്യഇടപ്പെടലുകള്‍ കാണാന്‍ പ്രയാസമാണ്. സാമൂഹ്യപ്രസ്ഥാനങ്ങള്‍ വിശാലപ്പെടുത്തുന്നതിന്റെ പറ്റി അലി ഊന്നല്‍ നല്‍കുന്നുണ്ട്: ''സ്വന്തം ചേരികളില്‍ എത്താനാവുകയെന്നതാണ് വിജയമെന്ന മനസിലാക്കുന്നതും പ്രാമാണികതയും തമ്മിലുളളതാണ് മുഖ്യഭിന്നത.''

എങ്ങനെയാണ് സോഷ്യല്‍ മൂവ്‌മെന്റ് ഉണ്ടാക്കേണ്ടതെന്നതിനെ കുറിച്ച് തരീഖ് അലി ടൊറന്റോവിലെ കുടിയേറ്റത്തെ അനുകൂലിക്കുന്ന റാലിയെ കുറിച്ച് തന്റെ അനുഭവം ഓര്‍മ്മിക്കുന്നു.

കുടിയേറ്റം തൊഴിലില്ലായ്മയും വിലക്കയറ്റവുമുണ്ടാക്കില്ല. ഇതില്‍ ശത്രുവിനാണ് ലാഭം. അന്നത്തെ മുദ്രാവാക്യമാണത്.

വലിയ ആശയങ്ങള്‍ക്ക് ഇടം നല്‍കുക

എല്ലാതരത്തിലുളള പ്രസ്ഥാനങ്ങളില്‍ നിന്നും യുവജനങ്ങള്‍ വേറിട്ടുനില്‍ക്കുന്നുവെന്ന തോന്നലിനെതിരെ അലി വാചാലനായി. ''യു.കെയില്‍ യുവജനങ്ങള്‍ രാഷ്ട്രീയ വിപ്ലവം ഉണ്ടാക്കി, നമ്മളാരും ഒരിക്കലും കരുതിയിട്ടില്ലാത്തതാണ് അവിടെ സംഭവിച്ചത്. കോര്‍ബിനെ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അവര്‍ അവരോധിച്ചു.''

ആ ഘട്ടത്തില്‍ കോര്‍ബിയന്‍ പൊതുപ്രസംഗങ്ങളില്‍ പറഞ്ഞത്. റെയില്‍വെ ദേശസാല്‍ക്കരിക്കുന്നതിനെ പറ്റിയായിരുന്നു. പോസ്റ്റ് സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കുളള വായ്പ്പ ഇല്ലാതാക്കണമെന്നുമുളള ആശയങ്ങളാണ് കോര്‍ബിന്‍ പൊതുജനങ്ങളുമായി പങ്കുവെച്ചത്. അത്തരം ആശയങ്ങളൊന്നും ദശാബ്ദങ്ങളായി ബ്രിട്ടനില്‍ മുഴങ്ങി കേട്ടിട്ടുണ്ടായിരുന്നില്ല. അലി പറയുന്നു: ''നവ ഉദാരവല്‍ക്കരണം ഉണ്ടാക്കിയ സ്മൃതിനാശത്തില്‍ ഇത്തരം ആശയങ്ങളുണ്ടായിരുന്നുവെന്നു ജനം മറന്നുപ്പോയി. മറ്റൊരു മാറ്റം ഉണ്ടാകുന്നതുവരെ ഇത്തരം ആശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ ഇടം സൃഷ്ടിക്കണം.''

പത്രവും പുസ്തകവും വായിക്കുകയും ചിന്തിക്കുകയും രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപ്പെടുകയും ചെയ്യുന്ന യുവതലമുറ മാറിയിരിക്കുന്നുവെന്ന വാദത്തെ അലി തളളിക്കളയുന്നു. ''ദരിദ്രരും ധനികരും തമ്മിലുളള വിടവ് ഭാവനയില്‍ കാണാന്‍ കഴിയാത്ത അത്രയും വലുതായിരിക്കുന്നു. അത്തരം ഒരു സമൂഹത്തെയാണ് നവ ഉദാരവല്‍ക്കരണം സൃഷ്ടിച്ചിരിക്കുന്നത്.'' എന്നുറപ്പിച്ചുപറഞ്ഞാണ് താരീഖ് അലി തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

Read More >>