ചൈനയില്‍ വിവാഹിതരാകുന്നവരുടെ എണ്ണം കുറയുന്നു

യുവാക്കളിൽ കൂടുതൽ പേരും വിവാഹം അനാവശ്യമാണെന്ന ചിന്താഗതിക്കാരായി മാറിയിരിക്കുന്നു. ഒറ്റക്കു ജീവിക്കാനാണ് കൂടുതൽ ആളുകളും താൽപര്യപ്പെടുന്നതെന്ന് സിൻഹുവ ന്യൂസ് ഏജൻസിയുടെ പഠനങ്ങൾ പറയുന്നു

ചൈനയില്‍ വിവാഹിതരാകുന്നവരുടെ എണ്ണം കുറയുന്നു

ബെയ്ജിങ്: ചൈനയിൽ വിവാഹിതരാകുന്നവരുടെ എണ്ണം അഞ്ചു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ. യുവാക്കൾ വിവാഹം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതു മൂലമാണിത്. യുവാക്കളിൽ കൂടുതൽ പേരും വിവാഹം അനാവശ്യമാണെന്ന ചിന്താഗതിക്കാരായി മാറിയിരിക്കുന്നു. ഒറ്റക്കു ജീവിക്കാനാണ് കൂടുതൽ ആളുകളും താൽപര്യപ്പെടുന്നതെന്ന് സിൻഹുവ ന്യൂസ് ഏജൻസിയുടെ പഠനങ്ങൾ പറയുന്നു. ജീവിതച്ചെലവ് കുത്തനെ വർദ്ധിച്ചതും യുവാക്കളെ വിവാഹത്തിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നു.

അഞ്ചു വര്‍ഷം മുമ്പ് ആയിരത്തിന് 9.9ആയിരുന്ന വിവാഹനിരക്ക് 2013-ല്‍ 7.2 ആയാണു കുറഞ്ഞത്. ചില വികസിത പ്രദേശങ്ങളില്‍ നിരക്ക് ഇതിലും കുറവാണ്. കോളേജ് വിദ്യാഭ്യാസമുള്ളവരിലാണ് വിവാഹം വേണ്ടെന്ന പ്രവണത കൂടുതലായി കാണപ്പെടുന്നത്. പതിനെട്ടിനും അറുപത്തിനാലിനുമിടയിൽ പ്രായമുള്ളവരിൽ വിവാഹിതർ കേവലം 48.6% മാത്രമാണ്. ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിവാഹനിരക്കാണിത്.

Read More >>