മൃഗസ്‌നേഹിയായ ഒരു ലഡാക്കുകാരൻ

മൃഗങ്ങൾക്കായുള്ള ഡോർജെയുടെ അഭയകേന്ദ്രൾ ഇപ്പോൾ നടത്തിപ്പ് ഭീഷണിയിലാണ്. വളരെ പാടുപെട്ടാണ് നിത്യചെലവിനുള്ള വരുമാനം ഇദ്ദേഹം കണ്ടെത്തുന്നതു തന്നെ. 2018 ൽ ഒരു തൊഴിലാളിയെ നിയമിച്ചിരുന്നു. മാസം 12000 രൂപയാണ് ഇയാൾക്കു മാത്രമായി നൽകേണ്ടി വരുന്നത്

മൃഗസ്‌നേഹിയായ ഒരു   ലഡാക്കുകാരൻ

ലഡാക്ക്: വഴിയോരങ്ങളിൽ അലഞ്ഞുതിരിയുന്ന നിരവധി കാളക്കൂട്ടങ്ങളെ ലഡാക്കിലെങ്ങും കാണാം. ആവശ്യം കഴിഞ്ഞ് യജമാനന്മാർ അഴിച്ചുവിട്ടവയാണ് അതിൽ മിക്കതും. പ്രായം അതിക്രമിച്ചു കഴിഞ്ഞാൽ ഇവ കർഷകർക്ക് ബാദ്ധ്യതയായി മാറും. ഇതോടെ കർഷകർ ഇവയെ കെട്ടഴിച്ച് എങ്ങോട്ടെന്നില്ലാതെ തുറന്നുവിടും. 2013ൽ കണ്ട ഇത്തരത്തിലൊരു ദയനീയ കാഴ്ചയാണ് 57കാരനായ സെറിങ് ഡോർജെയെ ചിന്തിപ്പിച്ചത്. കൽപ്പണിക്കാരനായിരുന്നു ഇദ്ദേഹം. റോഡിലെങ്ങും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളക്കൂട്ടങ്ങൾ ഇദ്ദേഹത്തിന്റെ കണ്ണു നനയിച്ചു. ഇതിൽപ്പിന്നെയാണ് ഇവയ്ക്ക് അഭയം നൽകുകയെന്ന ഉദ്യമത്തിന് ഡോർജെ മുൻകയ്യെടുത്തത്. ലെ യുടെ അടുത്ത് അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കായി ഇദ്ദേഹം ഒരു ഷെഡ് കെട്ടി. 'എന്റെ രക്ഷിതാക്കൾ ചെറുകിട കർഷകരാണ്. 18ാം വയസ്സിൽ ഞാൻ കൽപ്പണി തുടങ്ങിയിട്ടുണ്ട്. 51ാം വയസ്സുവരെ ഈ പണി തുടർന്നു. ഒരു കൽപ്പണിക്കാരനെന്ന നിലയിൽ നിരവധി ഗ്രാമങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ എല്ലാംതന്നെ കാളകൾ അലഞ്ഞുതിരിയുന്ന ദയനീയ കാഴ്ചയാണ് കണ്ടത്' ഡോർജെ പറഞ്ഞു.

ബാസ്‌കോ ഗ്രാമത്തിലെത്തിൽ ജോലിക്കെത്തിയപ്പോഴാണ് ഡോർജെയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. എല്ലാ ദിവസവും അവിടെ ട്രക്കുകളിൽ കാളകളെ കൊണ്ടുപോകുന്ന രംഗം കാണാം. ഇവയെ കാർഗിലിലെ കശാപ്പു ശാലയിലേക്കായിരുന്നു കൊണ്ടുപോകാറുള്ളത്. ഈ രംഗം ഡോർജെയുടെ കണ്ണു തുറപ്പിച്ചു. 'ഞാൻ എന്നോടുതന്നെ പറഞ്ഞു, എങ്ങനെ എനിക്കവയെ രക്ഷിക്കാം. ഇതാണ് മൃഗ സംരക്ഷണ കേന്ദ്രം തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത്' അദ്ദേഹം പറഞ്ഞു. ഈ ഉദ്യമത്തിന് പിന്തുണയുമായി ഗ്രാമമൊന്നാകെ ഡോർജെയോടൊപ്പം കൂടി. വെള്ളത്തിനായി ടെന്റുകൾക്കു സമീപംവഴി 4-5 കനാലുകൾ നിർമ്മിച്ചു. ഇതോടെ കർഷകർ അവരുടെ മൃഗങ്ങളെ ഇവിടേക്കു കൊണ്ടുവരാൻ തുടങ്ങി. നിലവിൽ നാല് പശുക്കൾ ഉൾപ്പെടെ 70 മൃഗങ്ങളാണ് ഇവിടെയുള്ളത്. ചെമ്മരിയാട്, കഴുത, കാള തുടങ്ങിയവയും ടെന്റിലുണ്ട്. ശീതകാലങ്ങളിൽ സർക്കാർ സഹായത്തോടെയും മറ്റുമാണ് ഇവക്ക് ഭക്ഷണമെത്തിക്കാറുള്ളത്. കഴിഞ്ഞവർഷം ഡോർജെ മൃഗസംരക്ഷണത്തിനായി ഒരു സംഘടന രൂപീകരിച്ചു. ഇതിൽ ഇപ്പോൾ 15 അംഗങ്ങളാണ് ഉള്ളത്. പക്ഷേ,

മൃഗങ്ങൾക്കായുള്ള ഡോർജെയുടെ അഭയകേന്ദ്രൾ ഇപ്പോൾ നടത്തിപ്പ് ഭീഷണിയിലാണ്. വളരെ പാടുപെട്ടാണ് നിത്യചെലവിനുള്ള വരുമാനം ഇദ്ദേഹം കെണ്ടത്തുന്നതു തന്നെ. 2018ൽ ഒരു തൊഴിലാളിയെ നിയമിച്ചിരുന്നു. മാസം 12000രൂപയാണ് ഇയാൾക്കു മാത്രമായി നൽകേണ്ടിവരുന്നത്. കൂടുതൽ സാമ്പത്തിക സ്ഥിതിയുണ്ടെങ്കിൽ മാത്രമേ കൂടുതൽ മൃഗങ്ങളെ ടെന്റുകളിൽ ഉൾക്കൊള്ളിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞുവീഴ്ചയുണ്ടാകുന്ന കാലങ്ങളിൽ ചിലപ്പോൾ ടെന്റിലേക്കുള്ള കുടിവെള്ള സ്രോതസ്സ് മുടങ്ങും. അപ്പോഴൊക്കെ സമീപവാസികളുടെ കാരുണ്യത്താലാണ് മൃഗങ്ങൾക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നത്.Read More >>