ഫൈനൽ സ്വപ്നം കണ്ട് ഇന്ത്യ; ടോസ് നേടി ന്യൂസിലാൻഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ടീമിൽ ഓരോ മാറ്റങ്ങൾ വീതം വരുത്തിയാണ് ഇന്ത്യയും, ന്യൂസിലൻഡും ഇന്ന് കളിക്കാനിറങ്ങുന്നത്.

ഫൈനൽ സ്വപ്നം കണ്ട് ഇന്ത്യ; ടോസ് നേടി ന്യൂസിലാൻഡ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു.അവസാന മത്സരത്തിൽ കളിച്ച ടീമിൽ ഓരോ മാറ്റങ്ങൾ വീതം വരുത്തിയാണ് ഇന്ത്യയും, ന്യൂസിലൻഡും ഇന്ന് കളിക്കാനിറങ്ങുന്നത്.

ഇന്ത്യൻ ടീമിൽ കുൽദീപ്‌യാദവിന് പകരം യുസ്വേന്ദ്ര ചഹൽ എത്തിയപ്പോൾ ന്യൂസിലൻഡ് ടീമിൽ ടിം സൗത്തിക്ക്‌ പകരം ലോക്കി ഫെർഗൂസനാണ് കളിക്കുന്നത്.

പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു. നിലവിലെ റണ്ണറപ്പായ ന്യൂസീലന്‍ഡിന് ഇത് എട്ടാം സെമി.

ഇന്ത്യൻ ടീം– രോഹിത് ശർമ്മ, രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഹാർദിക് പാണ്ട്യ, എം എസ് ധോണി, ദിനേഷ് കാർത്തിക്ക്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ.

ന്യൂസിലൻഡ് ടീം– മാർട്ടിൻ ഗപ്തിൽ, നിക്കോൾസ്, വില്ല്യംസൺ, റോസ് ടെയ്ലർ, ടോം ലാഥം, കോളിൻ ഡി ഗ്രാൻഡ് ഹോം, നീഷാം, മിച്ചൽ സാന്റ്നർ, ഫെർഗൂസൻ, മാറ്റ് ഹെൻ റി, ബോൾട്ട്.

Read More >>