സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനാണിതെന്നും പ്രസിഡന്റാവുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഗാംഗുലി പ്രതികരിച്ചു.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

മുംബൈ: ക്രിക്കറിലെ മഹാരഥന്മാരായ കളിക്കാരില്‍ ഒരാളും ടീം ഇന്ത്യ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്ക്. പ്രസിഡന്റ് പദത്തിലേക്ക് സൗരവ് ഗാംഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയം പൂർത്തിയാകുമ്പോൾ ഗാംഗുലി മാത്രമാണ് മത്സര രംഗത്തുള്ളത്.

ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നതോടെ താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നൽകി സൗരവ് ഗാംഗുലി നൽകയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മാറ്റങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും കളിക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിനും ശ്രദ്ധചെലുത്തുമെന്നും ​ഗാം​ഗുലി അറിയിച്ചു.

പ്രഥമ പരിഗണന നല്‍കുക ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മാറ്റങ്ങള്‍ക്കാണ്. നേരത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് താൻ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സിഒഎ കേള്‍ക്കാൻ തയ്യാറായില്ല. രഞ്ജി ട്രോഫി ക്രിക്കറ്റിനായിരിക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കളിക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിനും പരി​ഗണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐയുടെ പ്രതിച്ഛായയ്ക്ക് വിലയ മങ്ങലേറ്റ സമയമാണിത്. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാന്‍ തനിക്ക് ലഭിച്ച വലിയ അവസരമാണ്. പൊതുസമ്മതനായി തെരഞ്ഞെടുക്കപ്പെട്ടാലും അല്ലെങ്കിലും വളരെ വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിക്കുന്നത്. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനാണിതെന്നും പ്രസിഡന്റാവുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഗാംഗുലി പ്രതികരിച്ചു.

Read More >>