വിജയം ട്രോളില്‍ ആഘോഷിച്ച് ഇന്ത്യന്‍ ആരാധകര്‍

140 റണ്‍സുമായി ടീമിന്റെ നെടുംതൂണായി മാറിയ രോഹിത് ശര്‍മയെ പുകഴ്ത്തിയാണ് മിക്ക ട്രോളുകളും

വിജയം ട്രോളില്‍ ആഘോഷിച്ച് ഇന്ത്യന്‍ ആരാധകര്‍

ലോകകപ്പില്‍ പാകിസ്താനെതിരെ നേടിയ വിജയം ട്രോളില്‍ ആഘോഷിച്ച് ഇന്ത്യന്‍ ആരാധകര്‍. മഴ ഇടക്കിടെ കളി തടസ്സപ്പെടുത്തിയങ്കിലും 89 റണ്‍സിന്റെ വിജയാഘോഷം പാകിസ്താനെ ട്രോളിയാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്.

140 റണ്‍സുമായി ടീമിന്റെ നെടുംതൂണായി മാറിയ രോഹിത് ശര്‍മയെ പുകഴ്ത്തിയാണ് മിക്ക ട്രോളുകളും. ലോകകപ്പില്‍ ഇന്ത്യയോട് ഏഴ് തവണയും പരാജയപ്പെട്ട പാക് ടീമിനെയും ആരാധകര്‍ വെറുത്തെവിട്ടില്ല.


പാകിസ്ഥാനെതിരെ ലോകകപ്പില്‍ ഏറ്റവും മികച്ച സ്‌കോര്‍ ഒരുക്കിയാണ് ഇന്ത്യന്‍ ബാറ്റിങ് നിര മൈതാനം വിട്ടത്. അഞ്ചിന് 336 റണ്‍. മറുപടിയില്‍ പാകിസ്ഥാന്‍ തകര്‍ന്നു. 35 ഓവറില്‍ മഴ കളി മുടക്കിയപ്പോള്‍ 6-166 റണ്ണെന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ലക്ഷ്യം 40 ഓവറില്‍ 302 റണ്ണാക്കി. ആറിന് 212ന് അവര്‍ അവസാനിപ്പിച്ചു.
Read More >>