'ഇന്ത്യയെ ക്രിക്കറ്റില്‍ നിന്നും വിലക്കണം; അവിടെ നടക്കുന്ന പ്രക്ഷോഭം ലോകം കാണുന്നുണ്ട്': പാകിസ്ഥാന്‍ മുന്‍താരം ജാവേദ് മിയാന്‍ദാദ്

''വംശീയ പ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. കശ്മീരികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരേയുള്ള വെറുപ്പ് പടര്‍ത്തുകയാണ്. കായികതാരങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തണം''. മിയാന്‍ദാദ് വിശദീകരിച്ചു.

കറാച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാകിസ്ഥാന്‍ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐ.സി.സി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് പാക് വീഡിയോ വെബ്സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രതികരിച്ചു.

''ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം. പാകിസ്താന്‍ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല. ഇന്ത്യയെ വിലക്കണം. ഐ.സി.സിയില്‍ നിന്ന് നീതി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐ.സി.സിയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ്. ഇന്ത്യ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഐ.സി.സി വിലക്കണം. ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം മുഴുവന്‍ കാണുന്നുണ്ട്. എല്ലാവരും ആശങ്കാകുലരാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമല്ല. മറ്റു രാജ്യങ്ങള്‍ എത്രയോ സുരക്ഷിതമാണ്. വംശീയ പ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. കശ്മീരികള്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരേയുള്ള വെറുപ്പ് പടര്‍ത്തുകയാണ്. കായികതാരങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഇതിനെതിരേ ശബ്ദമുയര്‍ത്തണം''. മിയാന്‍ദാദ് വിശദീകരിച്ചു.

Read More >>