സയ്യിദ് മുഷ്താഖ് അലി ടി20: വിദര്‍ഭയെ തകർത്തു; കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം

മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്. നേരത്തെ ത്രിപുര, മണിപ്പൂര്‍ എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. തമിഴ്‌നാടിനോട് മാത്രമാണ് പരാജയപ്പെട്ടത്.

സയ്യിദ് മുഷ്താഖ് അലി ടി20: വിദര്‍ഭയെ തകർത്തു; കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം

സയ്യിദ് മുഷ്താഖ് അലി ടി20യില് കേരളത്തിന് തകർപ്പൻ ജയം. വിദര്‍ഭയ്‌ക്കെതിരെ തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 26 റണ്‍സിനായിരുന്നു കേരളം കളി പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 39 പന്തില്‍ 69 റണ്‍സ് നേടിയ ക്യാപ്റ്റൻ റോബിന്‍ ഉത്തപ്പയുടെ മികവിലാണ് വിദർഭയോട് പൊരുതാവുന്ന സ്കോർ കേരളം നേടിയത്.

മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. കേരളത്തിൻെറ പേസ് ബോളർമാരായ സന്ദീപ് വാരിയർ, കെ.എം. ആസിഫ് എന്നിവരുടെ പ്രകടനം നിർണ്ണായകമായി. ഒരു ഘട്ടത്തിൽ നാലിന് 31 റൺസ് എന്ന നിലയിൽ തകർന്ന വിദർഭയുടെ തോൽവിയുടെ ആഘാതം കുറച്ച്ത് അഞ്ചാം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്ത അക്ഷയ് വാഡ്കർ റുഷഭ് റാത്തോഡ് സഖ്യമാണ്.

27 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത വാഡ്കർ തന്നെ വിദർഭയുടെ ടോപ് സ്കോറർ. റാത്തോഡ് 28 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്ത് പുറത്തായി. മറ്റാര്‍ക്കും ചെറുത്ത് നില്‍ക്കാന്‍ പോലും സാധിച്ചില്ല. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നും കെഎം ആസിഫ്, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. കേരളത്തിനായി സച്ചിന്‍ ബേബി 39 റണ്‍സ് നേടി പുറത്തായി.

ഇന്ത്യന്‍ ക്യാംപില്‍ നിന്നെത്തിയ സഞ്ജു സാംസണ്‍ (9) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ത്രിപുരയ്‌ക്കെതിരെ സഞ്ജുവിന്റെ ആദ്യ മത്സരത്തില്‍ 12 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. വിഷ്ണു വിനോദ് (13), ജലജ് സക്‌സേന (13), മുഹമ്മദ് അസറുദ്ദീന്‍ (1), അക്ഷയ് ചന്ദ്രന്‍ (10), ബേസില്‍ തമ്പി (2) എന്നിവരാണ് പുറത്തായ മറ്റു കേരള താരങ്ങള്‍. മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം കൂടിയാണിത്. നേരത്തെ ത്രിപുര, മണിപ്പൂര്‍ എന്നിവര്‍ക്കെതിരെ കേരളം ജയിച്ചിരുന്നു. തമിഴ്‌നാടിനോട് മാത്രമാണ് പരാജയപ്പെട്ടത്.

Read More >>