എംഎസ് ധോണി ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നും പുറത്ത്; എ പ്ലസ് ഗ്രേഡിൽ മൂന്ന് താരങ്ങൾ

2019 ഓക്ടോബര്‍ മുതല്‍ക്ക് 2020 സെപ്റ്റംബര്‍ വരെ കാലാവധിയുള്ള പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.

എംഎസ് ധോണി ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നും പുറത്ത്; എ പ്ലസ് ഗ്രേഡിൽ മൂന്ന് താരങ്ങൾ

ബിസിസിഐയുടെ പുതിയ കരാര്‍ പട്ടികയിൽ നിന്നും മുൻ ക്യാപ്റ്റൻ എംഎസ് ധോണി പുറത്ത്. 2019 ഓക്ടോബര്‍ മുതല്‍ക്ക് 2020 സെപ്റ്റംബര്‍ വരെ കാലാവധിയുള്ള പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. 27 കളിക്കാരാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ബിസിസിഐ കരാര്‍ പട്ടികയിൽ എ ഗ്രേഡ് വിഭാഗത്തിലായിരുന്നു ധോണി ഉള്‍പ്പെട്ടിരുന്നത്.

2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിനോട് ടീം ഇന്ത്യ തോറ്റതിന് പിന്നാലെ ഒരു മത്സരത്തിലും പോലും ധോണി കളിച്ചിട്ടില്ല. കളിക്കളത്തിൽ നിന്നും താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കിയാണ് ധോണി വിട്ടു നിന്നത്. ഇതിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുകയും ചെയ്തു.

ഇപ്പോൾ കരാര്‍ പട്ടികയില്‍ നിന്ന് കൂടി പുറത്തായതോടെ താരം ഇനി വിരമിക്കലിലേക്ക് നീങ്ങുമെന്നാണ് സൂചന. 2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. തുടർന്ന് 2017 ജനുവരിയിൽ ഇന്ത്യയുടെ ഷോർട്ട് ഓവർ ഫോർമാറ്റ് ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ബിസിസിഐയുടെ പുതിയ കരാർ പട്ടിക

എ പ്ലസ് ഗ്രേഡ് (ഏഴു കോടി)

വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ

എ ഗ്രേഡ് (5 കോടി)

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്

ഗ്രേഡ് ബി ( മൂന്നു കോടി)

വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍.

ഗ്രേഡ് സി (ഒരു കോടി)

കേദര്‍ ജാദവ്, നവദീപ് സയ്‌ന, ദീപക് ചഹാർ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍

Next Story
Read More >>