ന്യൂസിലാൻഡ് തിരിച്ചടിച്ചു, നാണക്കേടിന്റെ റെക്കോഡ് ഇന്ത്യക്ക് തന്നെ

ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ ന്യൂസിലാൻഡ് ബൗളർമാർ ഉ​ഗ്രരൂപികളായപ്പോൾ ഇന്ത്യക്ക് പിടിച്ചു നിൽക്കാനായില്ല.

ന്യൂസിലാൻഡ് തിരിച്ചടിച്ചു, നാണക്കേടിന്റെ റെക്കോഡ് ഇന്ത്യക്ക് തന്നെ

സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് തിരിച്ചടിക്കുന്നു. ഇതോടെ ഈ ലോകകപ്പില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേര് ന്യൂസിലാൻഡ് ഇന്ത്യക്ക് കൈമാറി.

ആദ്യ പത്തോവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. സെമി ഫൈനൽ ആരംഭിക്കും മുമ്പ് ഇം​ഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയ 28 റണ്‍സായിരുന്നു ഏറ്റവും കുറഞ്ഞ പവർപ്ലേയിലെ റൺസ്.എന്നാൽ സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസിന് പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു.

പക്ഷേ ന്യൂസിലാൻഡിന്റെ നാണക്കേടിന് ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിള്ളൂ. ബാറ്റിങ്ങ് ദുഷ്കരമായ പിച്ചിൽ ന്യൂസിലാൻഡ് ബൗളർമാർ ഉ​ഗ്രരൂപികളായപ്പോൾ ഇന്ത്യക്ക് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യക്കെതിരെ വിന്‍ഡീസ് നേടിയ 29/2 ആണ് ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ പവര്‍ പ്ലേ സ്‌കോര്‍.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (1), കെ.എല്‍ രാഹുലും (1), ക്യാപ്റ്റന്‍ വിരാട് കോലിയും (1) ദിനേഷ് കാർത്തിക് (6) എന്നിവരാണ് പുറത്തായി.


Read More >>