കല്ലാനോടിനു കോഴിക്കോടിന്റെ ആദരം

പോള് കല്ലാനോട് വരച്ച ചിത്രങ്ങളുടെ പ്രദര്ശനവും ഇതോടൊപ്പം കോഴിക്കോട് ലളിത കലാ അക്കാദമി ആര്ട്ട് ഗ്യാലറിയില് ആരംഭിച്ചു. പ്രദര്ശനം ഈ മാസം 24 വരെ തുടരും. കല്ലാനോട് മാഷിന്റെ പുസ്തകങ്ങളും ഈ ദിവസങ്ങളില് ലളിത കലാ അക്കാദമിയില് ലഭ്യമാകും.

കല്ലാനോടിനു കോഴിക്കോടിന്റെ ആദരം

കോഴിക്കോട് : കല്ലാനോട് എന്ന ഗ്രാമത്തെ തന്റെ കലാജീവിതത്തിലൂടെ സാംസ്ക്കാരിക മലയാളത്തില് അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭ പോള് കല്ലാനോടിനു കോഴിക്കോടിന്റെ ആദരം. വൈകുന്നേരം കോഴിക്കോട് ടൌണ് ഹാളില് , ' പോള് കല്ലാനോടിനു കോഴിക്കോടിന്റെ ആദരം' എന്ന തലക്കെട്ടില് നടന്ന സമ്മേളനത്തില് മേഖലയിലെ സാംസ്ക്കാരിക പ്രമുഖര്ക്കൊപ്പം , പോള് കല്ലാനോടിന്റെ അനുവാചകരും, കുടുബാംഗങ്ങളും പങ്കെടുത്തു.


പ്രോഗ്രസ് ബുക്സ് , കോഴിക്കോട് പുറത്തിറക്കിയ പോള് കല്ലാനോടിന്റെ തെരഞ്ഞെടുത്ത കവിതകളും സമ്മേളനത്തില് വച്ച് പുറത്തിറങ്ങി. 1981ല് എന് എന് കക്കാട് , കല്ലാനോടിന്റെ കവിതകള്ക്ക് എഴുതിയ പഠനമാണു പുസ്തകത്തിന്റെ അവതാരിക. കവി ഡി .വിനയചന്ദ്രന് മുന്പ് എഴുതിയ കുറിപ്പും പുസ്തകത്തിന്റെ അനുബന്ധമായുണ്ട്. 140 രൂപ മുഖവിലയുള്ള പുസ്തകം 100 രൂപയ്ക്കാണു ഈ ദിവസങ്ങളില് പ്രോഗ്രസ് ബുക്സ് നല്കുന്നത്.


പോള് കല്ലാനോട് വരച്ച ചിത്രങ്ങളുടെ പ്രദര്ശനവും ഇതോടൊപ്പം കോഴിക്കോട് ലളിത കലാ അക്കാദമി ആര്ട്ട് ഗ്യാലറിയില് ആരംഭിച്ചു. പ്രദര്ശനം ഈ മാസം 24 വരെ തുടരും. കല്ലാനോട് മാഷിന്റെ പുസ്തകങ്ങളും ഈ ദിവസങ്ങളില് ലളിത കലാ അക്കാദമിയില് ലഭ്യമാകും.

നാല് പതിറ്റാണ്ട് അദ്ധ്യാപകനായിരുന്ന പോള് കല്ലാനോട് ഇപ്പോള് കോഴിക്കോട് വിശ്രമജീവിതം നയിക്കുകയാണു. കവി, ശില്പ്പി, ചിത്രകാരന്, കലാ ചരിത്രകാരന് എന്നീ നിലകളില് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കല്ലാനോട് കോഴിക്കോടിന്റെ സ്വന്തം കലാകാരനായാണു കേരളത്തില് അറിയപ്പെടുന്നത് .

ഫോട്ടോസ് : സി എസ് അരുണ്‍
Read More >>