പുറത്തുപോകൂ, ജറൂസലം സന്ദര്‍ശനത്തിനിടെ ഇസ്രയേല്‍ പൊലീസുകാരോട് ക്ഷുഭിതനായി ഫ്രഞ്ച് പ്രസിഡണ്ട്

പുരാതന ന​ഗരത്തിൻെറ മുസ്ലീം ക്വാർട്ടറിലെ വിയ ഡോലോറോസയുടെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്കാ ചർച്ച് 1850 മുതൽ ഫ്രഞ്ച് അധീനതയിലുതാണ്.

പുറത്തുപോകൂ, ജറൂസലം സന്ദര്‍ശനത്തിനിടെ ഇസ്രയേല്‍ പൊലീസുകാരോട് ക്ഷുഭിതനായി ഫ്രഞ്ച് പ്രസിഡണ്ട്

ജറുസലേമിലെ പുരാതനമായ സെന്റ് ആൻ ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തവെ ഇസ്രയേല്‍ പൊലീസുകാരോട് ക്ഷുഭിതനായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതിനിടെ കൂടെയുണ്ടായിരുന്നവരെ തള്ളിമാറ്റിയ നടപടിയാണ് ഇമ്മാനുവല്‍ മാക്രോണിനെ ചൊടിപ്പിച്ചത്.

ഫ്രഞ്ച് പള്ളിയില്‍ നിന്നും ഇസ്രായേല്‍ പൊലീസ് പുറത്തു പോകണമെന്നും എല്ലാവര്‍ക്കും നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും നിയമത്തെക്കുറിച്ച കൃത്യമായ ധാരണയുണ്ട്. നിങ്ങള്‍ എന്റെ മുന്നില്‍ വെച്ച് ചെയ്ത പ്രവര്‍ത്തി എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ദയവായി പുറത്തു പോവുക- മാക്രോൺ പറഞ്ഞു.

പുരാതന ന​ഗരത്തിൻെറ മുസ്ലീം ക്വാർട്ടറിലെ വിയ ഡോലോറോസയുടെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന റോമൻ കത്തോലിക്കാ ചർച്ച് 1850 മുതൽ ഫ്രഞ്ച് അധീനതയിലുതാണ്. 1996ലും സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. അന്ന് ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന ജാക്യൂസ് ചിരാക്ക് ഇസ്രായേല്‍ പൊലീസിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനാവുകയും ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തിരുന്നു.

Read More >>