ഇന്ത്യയിലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ സ്വീകരിക്കും; ബംഗ്ലാദേശിലുള്ള ഇന്ത്യാക്കാരെ തിരിച്ചയക്കും: അബ്ദുള്‍ മോമെന്‍

സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളല്ലെന്നും മറ്റ് തിരക്കുകളാണെന്നും അബ്ദുള്‍ മോമെന്‍ വ്യക്തമാക്കി

ഇന്ത്യയിലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ സ്വീകരിക്കും; ബംഗ്ലാദേശിലുള്ള ഇന്ത്യാക്കാരെ തിരിച്ചയക്കും: അബ്ദുള്‍ മോമെന്‍

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍. ഇന്ത്യ നല്‍കുന്ന പട്ടികയില്‍ ഉള്ളവരെ രാജ്യത്തേക്ക് തിരികെ സ്വീകരിക്കുമെന്നും അബ്ദുള്‍ മോമെന്‍ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം.

സന്ദർനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇരു രാഷ്ട്രങ്ങളും തമ്മലുള്ള ബന്ധം സാധാരണ നിലയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അത് ബം​ഗ്ലാദേശിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക കാരണങ്ങളാല്‍ ചില ഇന്ത്യന്‍ പൗരന്മാര്‍ ബംഗ്ലാദേശിലേക്ക് കുടിയറിയിട്ടുണ്ടെന്നും ഇവരെ തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളല്ലെന്നും മറ്റ് തിരക്കുകളാണെന്നും അബ്ദുള്‍ മോമെന്‍ വ്യക്തമാക്കി. എന്നാൽ എന്‍.ആര്‍.സി-സി.എ.എ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം അദ്ദേഹം റദ്ദാക്കുകയായിരുന്നുവെന്നാണ് ഡൽഹിയിലെ ബംഗ്ലാദേശ് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിലായിരുന്നു അബ്ദുല്‍ മൊമെന്‍ ഇന്ത്യയിലെത്തേണ്ടിയിരുന്നത്.

Next Story
Read More >>