ഇതാണ് ഇന്ത്യയിലെ 5 ട്രെന്‍ഡിങ്ങ് ഹാഷ്ടാഗുകള്‍

നിരവധി സോഷ്യല്‍മീഡിയ വിപ്ലവങ്ങളാണ് ഹാഷ്ടാഗ് വഴി നടന്നിട്ടുള്ളത്.

ഇതാണ് ഇന്ത്യയിലെ 5 ട്രെന്‍ഡിങ്ങ് ഹാഷ്ടാഗുകള്‍

ട്വിറ്ററില്‍ അരങ്ങേറിയ സോഷ്യല്‍ മീഡിയ വിപ്ലവങ്ങളായിരുന്നു ഓരോ ഹാഷ്ടാഗ് കാമ്പെയിനുകളും. ഹാഷ്ടാഗുകളുടെ 12 ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ 2019 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യാക്കാര്‍ ഏറ്റവുമധികം ഉപയോഗിച്ച ഹാഷ്ടാഗുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് ട്വീറ്റര്‍. ഇക്കാലയളവില്‍ ഇന്ത്യയില്‍ ട്രെന്‍ഡായ അഞ്ച് ഹാഷ്ടാഗുകള്‍ ഇവയാണ്.

1.# vishwasam

എന്തൊക്കെ സംഭവിച്ചാലും സിനിമ വിട്ടൊരു കളിയില്ല. തമിഴ്‌നാടിന്റെ 'തലൈ' അജിത്ത് അഭിനയിച്ച ആക്ഷന്‍-ഡ്രാമാ ചിത്രം വിശ്വാസമാണ് ഇന്ത്യാക്കാര്‍ ട്വിറ്ററില്‍ ഏറ്റവുമധികം ഉപയോഗിച്ച ഹാഷ്ടാഗ്. പ്രാദേശിക വിനോദ മേഖലകള്‍ക്ക് ട്വിറ്ററില്‍ പ്രധാന്യം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണിതെന്ന് ട്വിറ്റര്‍ പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നു.

2. #loksabhaelections2019

ഹാഷ്ടാഗുകളില്‍ രണ്ടാം സ്ഥാനം 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനാണ്. രാഷ്ട്രീയം, ഭരണം എന്നിവയെകുറിച്ച് ചര്‍ച്ച ചെയ്യാനാണ് ആളുകള്‍ ഈ ഹാഷ്ടാഗുകള്‍ കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പ്രചരണ കാലഘട്ടം വരെ ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലായിരുന്നു. രാഷ്ട്രീയക്കാരും പാര്‍ട്ടികളും ലോകത്തുള്ള ജനങ്ങളുമായും , ജനങ്ങള്‍ തിരിച്ചും സംസാരിക്കുന്നതിനും സംശയങ്ങള്‍ ചോദിക്കുന്നതിന് ട്വിറ്ററാണ് ഉപയോഗിച്ചിരുന്നത്.

3.#cwc19

ലോകത്തുള്ള ക്രിക്കറ്റ് ആരാധകരാണ് മൂന്നാം സ്ഥാനക്കാരനായ ഹാഷ്ടാഗിന്റെ സ്വന്തക്കാര്‍. #cwc19ആണ് ഏറ്റവുമധികം ഉപയോഗിച്ച മൂന്നാമത്തെ ഹാഷ്ടാഗ്. വിജയിച്ച നിമിഷങ്ങള്‍, നിര്‍ഭാഗ്യകരമായ വേളകള്‍, വേള്‍ഡ് കപ്പിലെ നിമിഷങ്ങള്‍, കളിക്കിടയില്‍ പെയ്ത മഴയുടെ മീമുകള്‍ എന്നിവയാണ് ഈ ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ചര്‍ച്ചയായത്.

4.#maharshi

സിനിമ ട്വിറ്ററിലെ നിരന്തര ട്രെന്‍ഡ് ലിസ്റ്റിലുള്ളതാണ്. അതിന്റെ തെളിവാണ് നാലാം സ്ഥാനത്തെത്തിയ തെലുങ്ക് ആക്ഷന്‍ സിനിമ മഹര്‍ഷിയുടെ ഹാഷ്ടാഗ് #maharshi

5. #newprofilepic

ട്വിറ്റര്‍ ഉപോഗിക്കുന്നവരെല്ലാം മുഖചിത്രം മാറ്റുമ്പോള്‍ ട്വീറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ അഞ്ചാം സ്ഥാനത്തുള്ളത് #ന്യൂപ്രൊഫൈലിപിക് എന്ന ഹാഷ്ടാഗാണ്.

ട്വിറ്ററില്‍ ഹാഷ്ടാഗിനുള്ള പ്രിയവും ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗിനുള്ള പങ്കും മനസിലാക്കി ഒരു സ്‌പെഷ്യല്‍ ഇമോജിയും ട്വിറ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഹൃദയത്തിന് മുകളില്‍ സ്റ്റാമ്പ് ചെയ്ത് വെച്ച ഹാഷ്ടാഗാണ് പുതിയ ഇമോജി.

12 വര്‍ഷം മുന്‍പാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് വിപ്ലവങ്ങള്‍ തുടങ്ങിയത്. ഇത് പ്രത്യേക വിഷയത്തെകുറിചത്ചുള്ള സംഭാഷണങ്ങള്‍ തരംതരിരിക്കാനും, ഒരു വിഷയത്തില്‍ ലോകത്തിലെല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. നിരവധി സോഷ്യല്‍മീഡിയ വിപ്ലവങ്ങളാണ് ഹാഷ്ടാഗ് വഴി നടന്നിട്ടുള്ളത്.

Next Story
Read More >>