എൻ.ആർ.സിക്കു ശേഷം ബംഗ്ലാദേശികള്‍ തിരിച്ചെത്തി; രണ്ടുമാസത്തിനിടെ എത്തിയത് 445 പേര്‍-അതിര്‍ത്തി സേന

നിലവിൽ അസമിലാണ് എൻ.ആർ.സി നടപ്പാക്കിയിട്ടുള്ളത്

എൻ.ആർ.സിക്കു ശേഷം ബംഗ്ലാദേശികള്‍ തിരിച്ചെത്തി; രണ്ടുമാസത്തിനിടെ എത്തിയത് 445 പേര്‍-അതിര്‍ത്തി സേന

ധാക്ക: ഇന്ത്യയിൽ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) പുറത്തിറക്കിയതിന് ശേഷം ബംഗ്ലാദേശികൾ രാജ്യത്തേക്ക് തിരിച്ചെത്തിയതായി ബംഗ്ലാദേശ് പാരാമിലിട്ടറി സേനാ മേധാവി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 445 ബംഗ്ലാദേശികൾ തിരിച്ചെത്തിയതെന്ന് ബംഗ്ലാദേശ് അതിർത്തി സേനാ ഡയറക്ടർ ജനറൽ പറഞ്ഞു. 'ഏകദേശം 1,000 പേരെ അനധികൃതമായി അതിർത്തി കടന്നതിന് 2019ൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 445 പേർ നവംബർ, ഡിസംബർ മാസങ്ങളിലായി തിരിച്ച് ജന്മദേശത്തേക്ക് വന്നവരാണ്.'-അദ്ദേഹം പറഞ്ഞു.

അവരുടെ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവരെല്ലാം ബംഗ്ലാദേശികളാണെന്ന് വ്യക്തമായതായതായും അദ്ദേഹം പറഞ്ഞു. അതിക്രമിച്ച് കടന്നതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ മൂന്ന് പേർ മനുഷ്യക്കടത്തുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ അസമിലാണ് എൻ.ആർ.സി നടപ്പാക്കിയിട്ടുള്ളത്. 19 ലക്ഷം പേരാണ് ഇതിന് പിന്നാലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്.

ബംഗ്ലാദേശിൽനിന്നു ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ 1951ലാണ് ആദ്യമായി അസമിൽ പൗരത്വ റജിസ്റ്റർ തയ്യാറാക്കിയത്. തുടക്കം മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ വലിയ തരത്തിലുള്ള വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. അർഹരായ പലരുടെയും പേരുകൾ ഇതിൽ ഉൾപ്പെടുത്താത്തതാണ് വിമർശനങ്ങൾക്ക് കാരണമായത്.

Next Story
Read More >>